മൊഗ്രാല്‍ സ്‌കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് പുന:സമാഗമം വേറിട്ടതായി

മൊഗ്രാല്‍: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ആദ്യ പ്ലസ് ടു ബാച്ചുകാര്‍ അതേ ക്ലാസ് മുറിയിലും കലാലയ മുറ്റത്തുമായി ഒരു ദിവസം മുഴുവന്‍ ഒത്തുചേര്‍ന്നത് രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. 2004-2006 ബാച്ചിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് 'ബയ്യോട്ട് ഒരോസം' എന്ന പേരില്‍ കലാലയ സ്മരണകള്‍ അയവിറക്കി ഒത്തുചേര്‍ന്നത്. അഞ്ച് അധ്യാപകരും കുടുംബാംഗങ്ങളുമടക്കം നൂറില്‍പരം ആളുകളാണ് പരിപാടിയില്‍ സംഗമിച്ചത്. എ.കെ.എം. അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഴയകാല അധ്യാപകന്‍ ടി.കെ. അന്‍വര്‍ ആമുഖഭാഷണം നടത്തി. ഇര്‍ഷാദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. വാര്‍ഡ് […]

മൊഗ്രാല്‍: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ആദ്യ പ്ലസ് ടു ബാച്ചുകാര്‍ അതേ ക്ലാസ് മുറിയിലും കലാലയ മുറ്റത്തുമായി ഒരു ദിവസം മുഴുവന്‍ ഒത്തുചേര്‍ന്നത് രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. 2004-2006 ബാച്ചിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് 'ബയ്യോട്ട് ഒരോസം' എന്ന പേരില്‍ കലാലയ സ്മരണകള്‍ അയവിറക്കി ഒത്തുചേര്‍ന്നത്. അഞ്ച് അധ്യാപകരും കുടുംബാംഗങ്ങളുമടക്കം നൂറില്‍പരം ആളുകളാണ് പരിപാടിയില്‍ സംഗമിച്ചത്. എ.കെ.എം. അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഴയകാല അധ്യാപകന്‍ ടി.കെ. അന്‍വര്‍ ആമുഖഭാഷണം നടത്തി. ഇര്‍ഷാദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍, എസ്.എം.സി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, റിട്ട.ഹെഡ്മാസ്റ്റര്‍ എം. മാഹിന്‍, സെഡ് എ മൊഗ്രാല്‍, ടി.കെ ജാഫര്‍ സംസാരിച്ചു.
അക്കാലത്തെ അധ്യാപകരായ ടി.കെ. അന്‍വര്‍, അരുണ്‍കുമാര്‍, സിന്ധു. സി, താര എന്നിവരെ എം.എല്‍.എ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.
അധ്യാപകര്‍ക്കുള്ള പ്രത്യേക പാരിതോഷികം ആബിദ്, സാഹിര്‍ ഖത്തര്‍, ആഷിഖ് ഖത്തര്‍, നിഷാന, ഭാനു പ്രിയ എന്നിവര്‍ സമ്മാനിച്ചു.
മുഴുവന്‍ പ്രതിനിധികള്‍ക്കും ഉപഹാരങ്ങളും സമ്മാനങ്ങളും അധ്യാപകര്‍ വിതരണം ചെയ്തു. സാദിഖ് ചാല സ്വാഗതവും റംസീന നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it