സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവെപ്പിനുള്ള കോവിഡ് വാക്‌സിനെത്തി

കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവെപ്പിനുള്ള കോവിഡ് വാക്‌സിനുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്‌സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്‌സീനുമാണ് രാവിലെ 10.45ന് മുംബൈയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ എത്തിച്ചത്. ഇവിടെ നിന്ന് എറണാകുളം ജനറല്‍ ആസ്പത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തിക്കുന്ന വാക്‌സീന്‍ ഇന്നു തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും. കോഴിക്കോട്ടേക്കുള്ള വാക്‌സീന്‍ റോഡ് വഴിയാണ് എത്തിക്കുക. ഇവിടെ നിന്ന് […]

കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവെപ്പിനുള്ള കോവിഡ് വാക്‌സിനുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്‌സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്‌സീനുമാണ് രാവിലെ 10.45ന് മുംബൈയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ എത്തിച്ചത്. ഇവിടെ നിന്ന് എറണാകുളം ജനറല്‍ ആസ്പത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തിക്കുന്ന വാക്‌സീന്‍ ഇന്നു തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും. കോഴിക്കോട്ടേക്കുള്ള വാക്‌സീന്‍ റോഡ് വഴിയാണ് എത്തിക്കുക. ഇവിടെ നിന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് അടക്കമുള്ള വാക്‌സിനുകള്‍ റോഡ് മാര്‍ഗം തന്നെ എത്തിക്കും. തിരുവനന്തപുരത്തേക്കുള്ള വാക്‌സീന്‍ ഇന്ന് വൈകിട്ട് ആറിന് ഇന്‍ഡിഗൊ വിമാനത്തില്‍ എത്തിക്കും.
സംസ്ഥാനത്ത് 113 കേന്ദ്രങ്ങളില്‍ വെച്ചാണ് പ്രതിരോധ മരുന്ന് കുത്തിവെക്കുന്നത്. പ്രത്യേക താപ നില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് കേരളത്തിലേക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിച്ചത്. വാക്‌സിന്‍ എത്തിക്കുന്ന വാഹനത്തില്‍ മാല ചാര്‍ത്തിയാണ് പലരും സ്വീകരിച്ചത്.

Related Articles
Next Story
Share it