ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിന് തുടക്കമായി
പൊയിനാച്ചി: യുവതികളുടെ സാമൂഹിക സാംസ്‌ക്കാരിക ഉപജീവന ഉന്നമനത്തിന് പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഓക്‌സിലറി സംവിധാനത്തിന് ചെമ്മനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തുടക്കം കുറിച്ചു. ജില്ലയിലെ ആദ്യത്തെ ഓക്‌സിലറി ഗ്രൂപ്പാണ് ഇവിടെ രൂപീകരിച്ചത്. 18 വയസിനും 40 വയസിനും ഇടയിലുള്ള 50 യുവതികളാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വമെടുക്കാന്‍ പറ്റുന്നത്. അതു കൊണ്ട് തന്നെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഗുണഫലം ഒരു വലിയ […]
പൊയിനാച്ചി: യുവതികളുടെ സാമൂഹിക സാംസ്‌ക്കാരിക ഉപജീവന ഉന്നമനത്തിന് പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഓക്‌സിലറി സംവിധാനത്തിന് ചെമ്മനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തുടക്കം കുറിച്ചു. ജില്ലയിലെ ആദ്യത്തെ ഓക്‌സിലറി ഗ്രൂപ്പാണ് ഇവിടെ രൂപീകരിച്ചത്. 18 വയസിനും 40 വയസിനും ഇടയിലുള്ള 50 യുവതികളാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വമെടുക്കാന്‍ പറ്റുന്നത്. അതു കൊണ്ട് തന്നെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഗുണഫലം ഒരു വലിയ […]

പൊയിനാച്ചി: യുവതികളുടെ സാമൂഹിക സാംസ്‌ക്കാരിക ഉപജീവന ഉന്നമനത്തിന് പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഓക്‌സിലറി സംവിധാനത്തിന് ചെമ്മനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തുടക്കം കുറിച്ചു. ജില്ലയിലെ ആദ്യത്തെ ഓക്‌സിലറി ഗ്രൂപ്പാണ് ഇവിടെ രൂപീകരിച്ചത്. 18 വയസിനും 40 വയസിനും ഇടയിലുള്ള 50 യുവതികളാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വമെടുക്കാന്‍ പറ്റുന്നത്. അതു കൊണ്ട് തന്നെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഗുണഫലം ഒരു വലിയ ശതമാനം യുവതികള്‍ക്ക് നേരിട്ട് ലഭ്യമല്ലാതെ പോകുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുടുംബശ്രീ മിഷന്‍ ഓക്‌സിലറി ഗ്രൂപ്പുകളില്‍ രൂപീകരിക്കാന്‍ ആരംഭിച്ചിട്ടുള്ളത്.
സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന വേദി ഒരുക്കല്‍, സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി, കക്ഷിരാഷ്ട്രീയ ജാതിമത വര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കല്‍, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഇടമാക്കുക, നിലവില്‍ സ്ത്രീകളുടെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനായുള്ള ജാഗ്രതാ സമിതി, മദ്യത്തിനെതിരേയുള്ള വിമുക്തി, സാംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന സമം തുടങ്ങീ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വിവിധ ക്യാമ്പനുകളും പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയൊക്കെ ഓക്‌സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങി യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നനമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള വേദി ഒരുക്കല്‍, കേന്ദ്ര-സംസ്ഥാന .സര്‍ക്കാരുകള്‍, സഹകരണവകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും എന്നിവയും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളാണ്.
പൊയിനാച്ചി മൈലാട്ടി പ്രദേശത്തെ 45 കുടുംബങ്ങളിലെ അമ്പത് യുവതികളാണ് രൂപികരിക്കപ്പെട്ട ഓക്‌സിലറി ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്.
ഗ്രുപ്പിന്റെ ഉദ്ഘാടനം ചെറുകര അങ്കണവാടിയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബുബക്കര്‍ അധ്യക്ഷത വഹിച്ചു. എഡിഎംസി ഡി ഹരിദാസന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, വാര്‍ഡ് മെമ്പര്‍ രാജന്‍ കെ. പൊയിനാച്ചി, സിഡിഎസ് മെമ്പര്‍ സൗമിനി, ജിജി സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പ്രസീന എസ്.എന്‍ (ടീം ലീഡര്‍ ), സചേത എന്‍എസ് (സാമ്പത്തികം), അഖില മുരളിധരന്‍ (കോര്‍ഡിനേറ്റര്‍), നയന പി.ടി (സാമൂഹ്യ വികസനം), ശില്പ എല്‍ (ഉപജീവനം).