സംസ്ഥാനം വില കൊടുത്ത് വാങ്ങിയ ആദ്യബാച്ച് വാക്സിന്‍ കൊച്ചിയിലെത്തി; സൗജന്യമായി വിതരണം ചെയ്യും

കൊച്ചി: സംസ്ഥാനം വില കൊടുത്തുവാങ്ങിയ ആദ്യബാച്ച് കോവിഡ് വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിയത്. പൂനെ സീറം ഇന്‍സ്റ്റിറ്റിയുട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ മൂന്നര ലക്ഷം ഡോസുകളാണ് ആദ്യബാച്ചില്‍ എത്തിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് വാക്‌സിന്‍ മാറ്റിത്തുടങ്ങി. ഇവിടെ നിന്ന് വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകും. ഒരു കോടി ഡോസ് വില കൊടുത്തുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വില കൊടുത്തു വാങ്ങുന്ന വാക്സിന്‍ സൗജന്യമായി […]

കൊച്ചി: സംസ്ഥാനം വില കൊടുത്തുവാങ്ങിയ ആദ്യബാച്ച് കോവിഡ് വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിയത്. പൂനെ സീറം ഇന്‍സ്റ്റിറ്റിയുട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ മൂന്നര ലക്ഷം ഡോസുകളാണ് ആദ്യബാച്ചില്‍ എത്തിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് വാക്‌സിന്‍ മാറ്റിത്തുടങ്ങി. ഇവിടെ നിന്ന് വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകും.

ഒരു കോടി ഡോസ് വില കൊടുത്തുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വില കൊടുത്തു വാങ്ങുന്ന വാക്സിന്‍ സൗജന്യമായി പൗരന്മാര്‍ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലും കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വാക്സിന്‍ വിതരണം തുടങ്ങി. മുമ്പ് ഒരു ഡോസിന് 250 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 1280 രൂപ വരെയാണ് നിലവിലെ വില.

18- 45 പ്രായമുളളവരില്‍ നിലവില്‍ കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഈ വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

Related Articles
Next Story
Share it