ചെങ്കല്ലുകളുടെ വിടവില്‍ വീണ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി

ചെങ്കള: നെക്രാജെയില്‍ ചെങ്കല്ലുകളുടെ വിടവില്‍ തലകീഴായി വീണ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് സംഘം നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി. നെക്രാജെയിലെ വിശ്വനാഥയുടെ പശുക്കുട്ടിയാണ് മൂന്ന് അടിയോളം താഴ്ചയുള്ള ഓടയില്‍ തലകീഴായി വീണത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കാസര്‍കോട് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി മനോഹരന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തിയത്. കല്ലുകള്‍ തുരക്കുന്ന യന്ത്രം ഉപയോഗിച്ച് ഒന്നരമണിക്കൂറോളം പരിശ്രമിച്ച് ചെങ്കല്ല് തുരന്നാണ് പശുക്കുട്ടിയെ പുറത്തെടുത്തത്. ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കെവിന്‍ […]

ചെങ്കള: നെക്രാജെയില്‍ ചെങ്കല്ലുകളുടെ വിടവില്‍ തലകീഴായി വീണ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് സംഘം നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി. നെക്രാജെയിലെ വിശ്വനാഥയുടെ പശുക്കുട്ടിയാണ് മൂന്ന് അടിയോളം താഴ്ചയുള്ള ഓടയില്‍ തലകീഴായി വീണത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കാസര്‍കോട് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി മനോഹരന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തിയത്. കല്ലുകള്‍ തുരക്കുന്ന യന്ത്രം ഉപയോഗിച്ച് ഒന്നരമണിക്കൂറോളം പരിശ്രമിച്ച് ചെങ്കല്ല് തുരന്നാണ് പശുക്കുട്ടിയെ പുറത്തെടുത്തത്. ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കെവിന്‍ രാജ്, ശരണ്‍ സുന്ദര്‍, അരുണ്‍കുമാര്‍, ഡ്രൈവര്‍ രമേശ, ഹോംഗാര്‍ഡ് അനീഷ് എന്നിവരും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it