കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ വെളളൂര്‍ സ്വദേശി കെ. ശ്രീജിത്ത് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞമ്പു അന്തിത്തിരിയന്റെയും (കുഞ്ഞിമംഗലം മുച്ചിലോട് ഭഗവതി ക്ഷേത്രം) തങ്കമണിയുടെയും മകനാണ്. ഒന്നര വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട്ടു നിന്നും സ്ഥലം മാറിയത്. ഭാര്യ: ചഞ്ചിത (പട്ടുവം). സഹോദരങ്ങള്‍: ശ്രീലത, ശ്രീലേഖ.