പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രീതിക്ക് ഇടയാക്കിയ തന്റെ പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗവര്‍ണറുടെ നടപടിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പറഞ്ഞ ബാലഗോപാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അതിനപ്പുറം ഒന്നുമില്ലെന്നും വേറെ ഒരു കാര്യവും താന്‍ പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ബാലഗോപാല്‍, പ്രസംഗത്തില്‍ പ്രശ്‌നമൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് നിസ്സഹകരണമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററില്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.ഇക്കഴിഞ്ഞ 18ന് കേരള സര്‍വ്വകലാശാലയില്‍ […]

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രീതിക്ക് ഇടയാക്കിയ തന്റെ പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗവര്‍ണറുടെ നടപടിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പറഞ്ഞ ബാലഗോപാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അതിനപ്പുറം ഒന്നുമില്ലെന്നും വേറെ ഒരു കാര്യവും താന്‍ പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ബാലഗോപാല്‍, പ്രസംഗത്തില്‍ പ്രശ്‌നമൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് നിസ്സഹകരണമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററില്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
ഇക്കഴിഞ്ഞ 18ന് കേരള സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന സംഭവം വിശദീകരിച്ച മന്ത്രി, അവിടെ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളുടെ സാഹചര്യം അറിയില്ലെന്നും തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
അതിനിടെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പിന്‍വലിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ഡല്‍ഹിയിലാണ്. ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയര്‍ത്തികഴിഞ്ഞു.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. രാത്രിയോടെ രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.