പുലിയന്നൂര്‍ ജാനകി വധക്കേസില്‍ അന്തിമവാദം 5ന് തുടങ്ങും

കാസര്‍കോട്: റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി. ജാനകി (65)യെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ അഞ്ചിന് നടക്കും. ജാനകിവധക്കേസിന്റെ വിചാരണ ഒന്നരവര്‍ഷം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് സാഹചര്യവും ലോക്ഡൗണും കാരണം അന്തിമവാദം നടക്കാതെ പോകുകയായിരുന്നു. നിരവധി തവണയാണ് അന്തിമവാദം മാറ്റിവെക്കേണ്ടിവന്നത്. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്നതിനുള്ള തീയതി സംബന്ധിച്ച് തീരുമാനമുണ്ടാകും. രണ്ട് ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയതും ഒരു ജഡ്ജി വിരമിച്ചതും, കോവിഡ് ജാഗ്രത […]

കാസര്‍കോട്: റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി. ജാനകി (65)യെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ അഞ്ചിന് നടക്കും. ജാനകിവധക്കേസിന്റെ വിചാരണ ഒന്നരവര്‍ഷം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് സാഹചര്യവും ലോക്ഡൗണും കാരണം അന്തിമവാദം നടക്കാതെ പോകുകയായിരുന്നു. നിരവധി തവണയാണ് അന്തിമവാദം മാറ്റിവെക്കേണ്ടിവന്നത്. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്നതിനുള്ള തീയതി സംബന്ധിച്ച് തീരുമാനമുണ്ടാകും. രണ്ട് ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയതും ഒരു ജഡ്ജി വിരമിച്ചതും, കോവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ വിചാരണവേളയില്‍ പലപ്പോഴും പ്രതികളെയും സാക്ഷികളെയും ഹാജരാക്കാന്‍ കഴിയാതിരുന്നതും നടപടി നീണ്ടുപോകാന്‍ കാരണമായി. 2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂരിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തത്.

Related Articles
Next Story
Share it