സുബൈദ വധക്കേസില്‍ അന്തിമവാദം നവംബര്‍ ഒന്നിന് തുടങ്ങും

കാഞ്ഞങ്ങാട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. സാക്ഷിവിസ്താരം പൂര്‍ത്തിയായതോടെയാണ് അന്തിമവാദത്തിന് തീയതി കുറിച്ചത്. അന്തിമവാദം പൂര്‍ത്തിയാകുന്നതോടെ കേസില്‍ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കും. മധൂര്‍ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, കര്‍ണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് കേസിലെ പതികള്‍. സുള്ള്യയിലെ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. […]

കാഞ്ഞങ്ങാട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. സാക്ഷിവിസ്താരം പൂര്‍ത്തിയായതോടെയാണ് അന്തിമവാദത്തിന് തീയതി കുറിച്ചത്. അന്തിമവാദം പൂര്‍ത്തിയാകുന്നതോടെ കേസില്‍ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കും. മധൂര്‍ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, കര്‍ണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് കേസിലെ പതികള്‍. സുള്ള്യയിലെ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ നേരിട്ട മൂന്നുപ്രതികളില്‍ ഒരാളെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.

Related Articles
Next Story
Share it