സിനിമ പ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: സിനിമ പ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍ കാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാട് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയാടെ കൊവ്വല്‍ സ്റ്റോറിന് സമീപത്താണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. റെയില്‍വേ ട്രാക്കിന് കിഴക്കുഭാഗത്ത് ബൈക്ക് നിര്‍ത്തിയ നിലയിലുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും ആര്‍ട്ട് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി ബോബന്‍ കുഞ്ചാക്കോ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനംചെയ്യുന്ന ന്നാ താന്‍ കേസ് കൊട് […]

കാഞ്ഞങ്ങാട്: സിനിമ പ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍ കാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാട് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയാടെ കൊവ്വല്‍ സ്റ്റോറിന് സമീപത്താണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. റെയില്‍വേ ട്രാക്കിന് കിഴക്കുഭാഗത്ത് ബൈക്ക് നിര്‍ത്തിയ നിലയിലുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും ആര്‍ട്ട് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി ബോബന്‍ കുഞ്ചാക്കോ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനംചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ലൊക്കേഷന്‍ വര്‍ക്ക് ചെയ്തിരുന്നു. കയ്യൂരിലും പരിസരപ്രദേശത്തുമാണ് ലൊക്കേഷന്‍ ഒരുക്കിയത്. ഒന്നര മാസത്തോളം അവിടെ ജോലി ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഞാന്‍ എന്ന സിനിമയ്ക്കും ആര്‍ട്ട് ജോലി ചെയ്തിരുന്നു. അരയി ഭാഗത്താണ് ലൊക്കേഷന്‍ ജോലി ചെയ്തത്. കായംകുളം കൊച്ചുണ്ണി സീരിയലിലും ആര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ആലാമി-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാജി, ഷീന.

Related Articles
Next Story
Share it