ലഹരിക്കെതിരായ പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണം-എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: ലഹരിക്കെതിരായ പോരാട്ടം ഓരോ വീടുകളില്‍ നിന്നും ആരംഭിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണ കൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം പരിപാടിയുടെ ജില്ലാതല സമാപനം കാസര്‍കോട് ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിയോജിപ്പുകളും അനൈക്യവും മാറ്റിവെച്ച് ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒന്നിക്കണം. ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ശക്തി പകരാന്‍ ഓരോ വീടും പൊലീസ് സ്റ്റേഷനെ […]

കാസര്‍കോട്: ലഹരിക്കെതിരായ പോരാട്ടം ഓരോ വീടുകളില്‍ നിന്നും ആരംഭിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണ കൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം പരിപാടിയുടെ ജില്ലാതല സമാപനം കാസര്‍കോട് ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിയോജിപ്പുകളും അനൈക്യവും മാറ്റിവെച്ച് ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒന്നിക്കണം. ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ശക്തി പകരാന്‍ ഓരോ വീടും പൊലീസ് സ്റ്റേഷനെ പോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ എം. രമ ലഹരി വിമുക്ത സന്ദേശം നല്‍കി. ലഹരി വിരുദ്ധ ക്യാമ്പസ് പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. 1975ലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ലഹരി വിരുദ്ധ കാമ്പസ് ബോര്‍ഡുകള്‍ കൈമാറി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ജി രഘുനാഥ് ലഹരിക്കെതിരായ ബോധവല്‍കരണ ക്ലാസെടുത്തു.
ലഹരി മുക്ത കേരളം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികളായ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ റിഷി കൃഷ്ണന്‍, തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസിലെ ജിയോ വര്‍ഗീസ് സിജു, കേന്ദ്രീയ വിദ്യാലയം നമ്പര്‍ 2 ലെ എം കനിഹ കൃഷ്ണന്‍, യുപി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചന മത്സരത്തിലെ വിജയികളായ ഉദുമ ജി.എച്ച്.എസ്.എസിലെ പി.എസ്. ദേവദര്‍ശന്‍, പെരിയ നവോദയ വിദ്യാലയത്തിലെ പി.വേദ, കെ.പി. ദേവനന്ദ എന്നിവര്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച എന്‍.എസ്.എസ് വളണ്ടിയര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കാസര്‍കോട് ഗവ.കോളേജിലെ പി.ആകാശിനെ ചടങ്ങില്‍ ആദരിച്ചു.
വിമുക്തി കോര്‍ഡിനേറ്റര്‍ ഡോ. ലിയാക്കത് അലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി, ഡോ. സി.കെ ആശാലത, പി.ടി.എ വൈസ് പ്രസിഡന്റ് അര്‍ജുനന്‍ തായലങ്ങാടി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.അജയ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ പ്രദീപ് നാരായണന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it