ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു. മേല്‍പ്പറമ്പ് കടങ്കോട്ടെ അബ്ദുല്‍ റഹ്‌മാന്റെയും സാഹിനയുടെയും മകളും ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്ത് അംന(11)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പിതാവ് അബ്ദുല്‍റഹ്‌മാന്‍ ദുബായിലാണ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles
Next Story
Share it