ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ ഹയര്‍ സെക്കണ്ടറി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാംഭാഗം അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഇറക്കിയ കെഇആര്‍ ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം ചട്ട ഭേദഗതിക്ക് നീക്കം നടക്കുന്നത് ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കുമെന്നാരോപിച്ചു ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി സംരക്ഷണ സദസ്സ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലുള്ള ഒപ്പുമര ചുവട്ടില്‍ സംഘടിപ്പിച്ചു. ഓര്‍ഡിനന്‍സില്‍ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തെ പിന്നോട്ടടിക്കുന്നതും അതോടൊപ്പം കലാലയ അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കുമെന്നും സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി […]

കാസര്‍കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാംഭാഗം അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഇറക്കിയ കെഇആര്‍ ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം ചട്ട ഭേദഗതിക്ക് നീക്കം നടക്കുന്നത് ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കുമെന്നാരോപിച്ചു ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി സംരക്ഷണ സദസ്സ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലുള്ള ഒപ്പുമര ചുവട്ടില്‍ സംഘടിപ്പിച്ചു. ഓര്‍ഡിനന്‍സില്‍ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തെ പിന്നോട്ടടിക്കുന്നതും അതോടൊപ്പം കലാലയ അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കുമെന്നും സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി എക്‌സി. അംഗം ഹക്കീം കുന്നില്‍ പ്രസ്താവിച്ചു. ജില്ലയിലുടനീളം എല്ലാ ഹയര്‍ സെക്കണ്ടറികളിലും ഇന്നലെ സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി അധ്യാപകര്‍ ഹയര്‍ സെക്കണ്ടറി സംരക്ഷണ ബാഡ്ജ് ധരിച്ച്, കൈയ്യില്‍ കത്തിച്ച മെഴുകുതിയേന്തി, അധ്യാപകര്‍ ഹയര്‍ സെക്കണ്ടറി സംരക്ഷണ പ്രതിജ്ഞയെടുത്തു.
എഫ്എച്ച്എസ്ടിഎ കണ്‍വീനര്‍ സദാശിവന്‍ അധ്യക്ഷത വഹിച്ചു. എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി. പ്രവീണ്‍ കുമാര്‍ സ്വാഗതവും അന്‍വര്‍ എ.ബി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it