മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ആസ്പത്രിയുടെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മകന്‍ പൊലീസ് പിടിയില്‍

ബന്തടുക്ക: മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അച്ഛന്‍ ആസ്പത്രികെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ(69) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മകന്‍ സന്തോഷിന്റെ അടിയേറ്റ് ലക്ഷ്മണഗൗഡ സുള്ള്യയിലെ കെ.വി.ജി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മരുമകന്‍ നാരായണന്‍ രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് ലക്ഷ്മണഗൗഡ ആസ്പത്രികെട്ടിടത്തില്‍ നിന്ന് ചാടിയത്. ആസ്പത്രിക്ക് സമീപത്തെ മൈതാനത്ത് വീണ ലക്ഷ്മണഗൗഡ തത്ക്ഷണം തന്നെ മരണപ്പെട്ടു. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറായ സന്തോഷ് വിവാഹശേഷം വീട്ടുകാരുമായി വഴക്കിട്ട് ഭാര്യ ആശയോടൊപ്പം […]

ബന്തടുക്ക: മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അച്ഛന്‍ ആസ്പത്രികെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ(69) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മകന്‍ സന്തോഷിന്റെ അടിയേറ്റ് ലക്ഷ്മണഗൗഡ സുള്ള്യയിലെ കെ.വി.ജി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മരുമകന്‍ നാരായണന്‍ രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് ലക്ഷ്മണഗൗഡ ആസ്പത്രികെട്ടിടത്തില്‍ നിന്ന് ചാടിയത്. ആസ്പത്രിക്ക് സമീപത്തെ മൈതാനത്ത് വീണ ലക്ഷ്മണഗൗഡ തത്ക്ഷണം തന്നെ മരണപ്പെട്ടു. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറായ സന്തോഷ് വിവാഹശേഷം വീട്ടുകാരുമായി വഴക്കിട്ട് ഭാര്യ ആശയോടൊപ്പം വേറിട്ട് താമസിക്കുകയാണ്. ഡിസംബര്‍ 10ന് ഭാര്യക്കൊപ്പം വില്ലാരംവയലിലെ വീട്ടിലെത്തിയ സന്തോഷ് സ്വത്ത് ആവശ്യപ്പെട്ട് അച്ഛനുമായി കലഹത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. മകന്റെ അടിയേറ്റതിലുള്ള മനോവിഷമമാകാം ലക്ഷ്മണഗൗഡയുടെ ആത്മഹത്യക്ക് കാരണമെന്ന് സുള്ള്യ പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന സന്തോഷിനെ ഞായറാഴ്ച വൈകിട്ട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബേഡകം പൊലീസ് പിടികൂടി.

Related Articles
Next Story
Share it