വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍; ഒരുമതത്തിനും എതിരെയല്ല മുദ്രവാക്യമെന്ന് പ്രതികരണം
കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അസ്‌കര്‍ മുസാഫറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്വേഷപ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച അസ്‌കറിനെ വിവരമറിഞ്ഞെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നുമാണ് അസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടി മുദ്രവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരെയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെയാണെന്നും അസ്‌കര്‍ മുസാഫിര്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. അന്ന് വിവാദമാകാത്തത് […]

കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അസ്‌കര്‍ മുസാഫറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്വേഷപ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച അസ്‌കറിനെ വിവരമറിഞ്ഞെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നുമാണ് അസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടി മുദ്രവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരെയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെയാണെന്നും അസ്‌കര്‍ മുസാഫിര്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. അന്ന് വിവാദമാകാത്തത് ഇപ്പോള്‍ എങ്ങനെ വിവാദമായെന്നും താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്നും അസ്‌കര്‍ വ്യക്തമാക്കി. പള്ളുരുത്തിയില്‍ മാധ്യമങ്ങള്‍ മുന്നില്‍ എത്തിയാണ് പിതാവു കുട്ടിയും സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ടാണ് താന്‍ മുദ്രാവാക്യം വിളിച്ചതെന്നും മുദ്രാവാക്യം വിളിക്കാന്‍ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും കുട്ടി പറഞ്ഞു.