കര്‍ഷകസംഘം ബേഡകം ഏരിയാ സമ്മേളനം സമാപിച്ചു

കുറ്റിക്കോല്‍: കര്‍ഷക സംഘം ബേഡകം ഏരിയാ സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും കുറ്റിക്കോലില്‍ സമാപിച്ചു. കാഞ്ഞനടുക്കം പി.കുഞ്ഞിരാമന്‍ നായര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം.വി.കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ.അമ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.കെ.നാരായണന്‍ രക്തസാക്ഷി പ്രമേയവും നാരായണന്‍ ഒയോലം അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി എ.ദാമോദരന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉദ്ഘാടന സംഘടനകാര്യ റിപ്പോര്‍ട്ടിന്മേല്‍ 11 മേഖലാ കമ്മിറ്റികളെ പ്രതിനിധികരിച്ച് പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. […]

കുറ്റിക്കോല്‍: കര്‍ഷക സംഘം ബേഡകം ഏരിയാ സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും കുറ്റിക്കോലില്‍ സമാപിച്ചു. കാഞ്ഞനടുക്കം പി.കുഞ്ഞിരാമന്‍ നായര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം.വി.കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ.അമ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.കെ.നാരായണന്‍ രക്തസാക്ഷി പ്രമേയവും നാരായണന്‍ ഒയോലം അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി എ.ദാമോദരന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉദ്ഘാടന സംഘടനകാര്യ റിപ്പോര്‍ട്ടിന്മേല്‍ 11 മേഖലാ കമ്മിറ്റികളെ പ്രതിനിധികരിച്ച് പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. പൊതുചര്‍ച്ചക്ക് എം.വി.കോമന്‍ നമ്പ്യാരും ടി.നാരായണനും മറുപടി പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ടി. കോരന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.പി.രാമചന്ദ്രന്‍, എ.ചന്ദ്രശേഖരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബാലന്‍, എം.അനന്തന്‍ സംസാരിച്ചു. കെ.അമ്പു മാസ്റ്റര്‍, സാവിത്രി ബാലന്‍, ഒയോലം നാരായണന്‍ എന്നിവരടങ്ങിയ പ്രസീഡിയവും എ.ദാമോദരന്‍ മാസ്റ്റര്‍, ടി.നാരായണന്‍, ചെമ്പക്കാട് നാരായണന്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളനം നിയന്ത്രിച്ചു. പി.ഗോപിനാഥന്‍ സ്വാഗതവും പി.ദിവാകരന്‍ നന്ദിയും പറഞ്ഞു.
പൊതുപ്രകടനം കാഞ്ഞനടുക്കത്തു നിന്ന് ആരംഭിച്ച് കുറ്റിക്കോല്‍ ടൗണില്‍ സമാപിച്ചു. പി.രാഘവന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ.അമ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍ സംസാരിച്ചു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി.രാജേഷ് ബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ. അമ്പു മാസ്റ്റര്‍ (പ്രസി.), നാരായണന്‍ ഒയോലം, കെ.ഗുലാബി (വൈസ് പ്രസി.), എ.ദാമോദരന്‍ മാസ്റ്റര്‍ (സെക്ര.), ടി.നാരായണന്‍, ബി.സി.പ്രകാശ് (ജോ. സെക്ര.), എം.എ ബേബി (ട്രഷ.).

Related Articles
Next Story
Share it