കൊട്ടിയാടിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

ആദൂര്‍: കര്‍ഷകനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയാടി കക്കപ്പാടിയിലെ ആനന്ദറൈ(53) ആണ് മരിച്ചത്. മംഗളൂരുവില്‍ താമസിക്കുന്ന ആനന്ദറൈ 15 ദിവസം മുമ്പ് കക്കപ്പാടിയിലെ തറവാട് വീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഇന്നലെ രാവിലെ തറവാട് വീട്ടുവളപ്പിലെ കുളത്തില്‍ കുളിക്കാന്‍ പോയി. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കുളക്കടവില്‍ വസ്ത്രവും ചെരിപ്പും കാണപ്പെട്ടു. വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ആനന്ദറൈയുടെ മൃതദേഹം കണ്ടെത്തിയത്. ആദൂര്‍ പൊലീസ് […]

ആദൂര്‍: കര്‍ഷകനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയാടി കക്കപ്പാടിയിലെ ആനന്ദറൈ(53) ആണ് മരിച്ചത്. മംഗളൂരുവില്‍ താമസിക്കുന്ന ആനന്ദറൈ 15 ദിവസം മുമ്പ് കക്കപ്പാടിയിലെ തറവാട് വീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഇന്നലെ രാവിലെ തറവാട് വീട്ടുവളപ്പിലെ കുളത്തില്‍ കുളിക്കാന്‍ പോയി.
തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കുളക്കടവില്‍ വസ്ത്രവും ചെരിപ്പും കാണപ്പെട്ടു. വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ആനന്ദറൈയുടെ മൃതദേഹം കണ്ടെത്തിയത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കക്കപ്പാടി തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: വേദാവതി. മക്കളില്ല. സഹോദരങ്ങള്‍: അക്കമ്മറൈ, കിട്ടണ്ണറൈ.

Related Articles
Next Story
Share it