വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

പെര്‍ള; കാല്‍തെന്നിവീണതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. പെര്‍ള ബജകുഡ്ലുവിലെ ബാബുമൂല്യ(74)യാണ് മരിച്ചത്. ബാബു വര്‍ഷങ്ങളായി തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാബു കാല്‍തെന്നി വീഴുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. ഭാര്യ: മീനാക്ഷി. മക്കള്‍; ദാമോദര, മാലിനി. മരുമക്കള്‍; ശസികല, ബാബു. സഹോദരങ്ങള്‍; കുട്ടിമൂല്യ, കിന്യജെ.

Related Articles
Next Story
Share it