പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എ. നരസിംഹ ഭട്ട് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ സാഹിത്യകാരനും ഗ്രന്ഥകാരനുമായ കാസര്‍കോട് കോട്ടക്കണ്ണിയിലെ എ. നരസിംഹ ഭട്ട് (91) അന്തരിച്ചു. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. കവിത, കഥ, നാടകം, വിവര്‍ത്തനം എന്നീ ശാഖകളിലായി 33 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കന്നഡ, തുളു, ഇംഗ്ലീഷ് ഭാഷകളിലെ കൃതികള്‍ അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 33 വര്‍ഷം അധ്യാപകനായിരുന്നു. പ്രധാനാധ്യാപക തസ്തികയിലിരിക്കെയാണ് വിരമിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ ഭാഷാഭാരതി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നരസിംഹ ഭട്ടിന്റെ മുഴുവന്‍ കൃതികളും […]

കാസര്‍കോട്: പ്രശസ്ത കന്നഡ സാഹിത്യകാരനും ഗ്രന്ഥകാരനുമായ കാസര്‍കോട് കോട്ടക്കണ്ണിയിലെ എ. നരസിംഹ ഭട്ട് (91) അന്തരിച്ചു. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. കവിത, കഥ, നാടകം, വിവര്‍ത്തനം എന്നീ ശാഖകളിലായി 33 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കന്നഡ, തുളു, ഇംഗ്ലീഷ് ഭാഷകളിലെ കൃതികള്‍ അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 33 വര്‍ഷം അധ്യാപകനായിരുന്നു. പ്രധാനാധ്യാപക തസ്തികയിലിരിക്കെയാണ് വിരമിച്ചത്.
കര്‍ണാടക സര്‍ക്കാരിന്റെ ഭാഷാഭാരതി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നരസിംഹ ഭട്ടിന്റെ മുഴുവന്‍ കൃതികളും ഈയിടെ കാസര്‍കോട് ജില്ലാ ലൈബ്രറി യ്ക്ക് കൈമാറിയിരുന്നു. ഭാര്യ: ഗംഗ. മക്കള്‍: പ്രണവ് കുമാര്‍, ഉമാദേവി, ഉഷ.

Related Articles
Next Story
Share it