അഞ്ചു തലമുറകള്‍ ഒത്തുചേര്‍ന്ന ഊദ് കുടുംബസംഗമം നവ്യാനുഭവമായി

കാസര്‍കോട്: കൂട്ടുകുടുംബങ്ങളുടെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അഞ്ച് തലമുറകള്‍ ഒത്തുചേര്‍ന്ന ഊദ് കുടുംബസംഗമം സംഘടിപ്പിച്ചു. കൂട്ടുകുടുംബങ്ങളുടെ പാരമ്പര്യവും മഹത്വവും ഉയര്‍ത്തിക്കാട്ടിയാണ് തളങ്കരയിലെ പ്രമുഖ കുടുംബമായ ഊദ് കുടുംബത്തിന്റെ അഞ്ച് തലമുറകള്‍ ഒത്തു ചേര്‍ന്നത്. ഇത് രണ്ടാമത്തെ സംഗമമായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഊദ് കുടുംബത്തിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടെലിഫോണ്‍ ഡയറക്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി […]

കാസര്‍കോട്: കൂട്ടുകുടുംബങ്ങളുടെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അഞ്ച് തലമുറകള്‍ ഒത്തുചേര്‍ന്ന ഊദ് കുടുംബസംഗമം സംഘടിപ്പിച്ചു. കൂട്ടുകുടുംബങ്ങളുടെ പാരമ്പര്യവും മഹത്വവും ഉയര്‍ത്തിക്കാട്ടിയാണ് തളങ്കരയിലെ പ്രമുഖ കുടുംബമായ ഊദ് കുടുംബത്തിന്റെ അഞ്ച് തലമുറകള്‍ ഒത്തു ചേര്‍ന്നത്. ഇത് രണ്ടാമത്തെ സംഗമമായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഊദ് കുടുംബത്തിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടെലിഫോണ്‍ ഡയറക്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. സമീര്‍ തെക്കില്‍ ആമുഖ പ്രഭാഷണം നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, എ. മുനീര്‍, ഗഫൂര്‍ പള്ളിക്കാല്‍, അബ്ദുല്‍ ജലീല്‍ ഇ.ഐ, എ.എം.എ കരീം കുമ്പള, ബദറുദ്ദീന്‍ ഊദ്, മജീദ് എം.എച്ച്, ഹാരിസ് എ.ഇ, സര്‍ബീല്‍, ബഷീര്‍ തുരുത്തി, ഹഫീസ് ചൂരി പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ ഊദ് സ്വാഗതവും ട്രഷറര്‍ ശിഹാബ് ഊദ് നന്ദിയും പറഞ്ഞു. പട്ടുറുമാല്‍ ഫെയിം നവാസ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേള ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. കുടുംബ അംഗങ്ങള്‍ക്ക് വേണ്ടി വിവിധ കലാ-കായിക മത്സരങ്ങള്‍ നടത്തി. മത്സരങ്ങള്‍ക്ക് സലീം എം.എം, മുഹമ്മദ് കുഞ്ഞി ഇ.ഐ, അബ്ദുല്ല എം.എച്ച്, സിറാജ്, മനാഫ്, സുലൈമാന്‍, അന്‍സാഫ്, മഹ്ഫൂസ്, മുനാസിര്‍, മസ്റൂഖ്, നവാസ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it