മാരകായുധങ്ങളുമായി കവര്‍ച്ചക്കെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ വീട്ടുകാര്‍ പിടിച്ചു
കാഞ്ഞങ്ങാട്: ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് കൊളവയല്‍ ഇട്ടമ്മലിലെ ജമാല്‍ മൊയ്തീന്റെ വീട്ടില്‍ നീളംകൂടിയ, മുടിപാടെ വെട്ടിയ, ശരീരത്തില്‍ കറുപ്പ് തേച്ച അയാളെത്തിയത്. കാണുമ്പോള്‍ തന്നെ ഒരു ഭീകര രൂപം. ജമാല്‍ മൊയ്തീന്റെ വീടിന്റെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറിയ അയാള്‍ ജമാല്‍ മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും സ്വര്‍ണ്ണപാദസരം അഴിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. അയാളുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നു. ആയുധം വീശി പേടിപ്പിച്ചെങ്കിലും വീട്ടുകാര്‍ ജീവന്‍ പണയം വെച്ച് അയാളെ കീഴ്‌പ്പെടുത്തി. കുപ്രസിദ്ധ മോഷ്ടാവും പാലക്കാട് ചെര്‍പ്പുളശ്ശേരി ചക്കിങ്കല്‍ചൊടി […]

കാഞ്ഞങ്ങാട്: ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് കൊളവയല്‍ ഇട്ടമ്മലിലെ ജമാല്‍ മൊയ്തീന്റെ വീട്ടില്‍ നീളംകൂടിയ, മുടിപാടെ വെട്ടിയ, ശരീരത്തില്‍ കറുപ്പ് തേച്ച അയാളെത്തിയത്. കാണുമ്പോള്‍ തന്നെ ഒരു ഭീകര രൂപം. ജമാല്‍ മൊയ്തീന്റെ വീടിന്റെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറിയ അയാള്‍ ജമാല്‍ മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും സ്വര്‍ണ്ണപാദസരം അഴിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. അയാളുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നു. ആയുധം വീശി പേടിപ്പിച്ചെങ്കിലും വീട്ടുകാര്‍ ജീവന്‍ പണയം വെച്ച് അയാളെ കീഴ്‌പ്പെടുത്തി. കുപ്രസിദ്ധ മോഷ്ടാവും പാലക്കാട് ചെര്‍പ്പുളശ്ശേരി ചക്കിങ്കല്‍ചൊടി സ്വദേശിയുമായ നൗഷാദ് (40) ആയിരുന്നു അത്. ജമാല്‍ മൊയ്തീന്റെ 21 വയസുള്ള ഇരട്ടകളായ മക്കളാണ് നൗഷാദിനെ പിന്തുണര്‍ന്ന് പിടികൂടിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടുകയും ചെയ്തു.
മല്‍പ്പിടുത്തത്തിനിടെ രക്ഷപ്പെടുന്നതിനിടയില്‍ വീണ് അബോധാവസ്ഥയിലായ നൗഷാദ് ഇപ്പോള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്.
നൗഷാദിന്റെ മോഷണ രീതികളും പേടിപ്പെടുത്തുന്നതാണ്. മുടി പാടെ മുറിച്ച് പകല്‍ നേരത്ത് വിഗ്ഗ് വെച്ച് നടക്കും. രാത്രി വിഗ്ഗ് മാറ്റി കവര്‍ച്ചക്കിറങ്ങും. അതിനാല്‍ പകല്‍ നേരം ഇയാളെ അധികമാരും തിരിച്ചറിയാറില്ല. ഏതെങ്കിലും ട്രെയിനില്‍ കയറി തോന്നുന്ന സ്ഥലത്ത് ഇറങ്ങുകയാണ് പതിവ്. രാത്രി പാളത്തിലൂടെ നീണ്ടുവലിച്ചങ്ങ് നടക്കും.
കണ്ണില്‍പെട്ട വീട്ടില്‍ കയറുന്നതാണ് ഇയാളുടെ രീതി. ഏതുതരത്തിലുള്ള വീടായാലും കയറി കവര്‍ച്ച നടത്തിയിരിക്കും. എപ്പോഴും കയ്യില്‍ ആയുധവും കാണും. പാലക്കാട് ജില്ലയില്‍ മാത്രം നിരവധി കവര്‍ച്ചാകേസുകളാണ് നൗഷാദിന്റെ പേരിലുള്ളത്. ഇയാള്‍ക്ക് ഒന്നരകോടി രൂപ വീതം വിലയുള്ള രണ്ട് ആഡംബര വീടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഒരു കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.