മദ്യവേട്ടക്കെത്തിയ എക്‌സൈസ് യുവാവില്‍ നിന്ന് കള്ളത്തോക്ക് പിടികൂടി

കാസര്‍കോട്: മദ്യവേട്ടക്കെത്തിയ എക്‌സൈസ് സംഘം കള്ളത്തോക്ക് പിടികൂടി. ബേഡഡുക്ക വേളന്തടുക്കയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. അനില്‍ എന്നയാള്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തേ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തിയപ്പോള്‍ അനില്‍ വീടിന്റെ പുറകുവശത്ത് കൂടി ഓടുകയായിരുന്നു. പിന്നാലെ ഓടിയ എക്‌സൈസ് സംഘം ഇയാളെ പിടികൂടിയപ്പോഴാണ് കൈയില്‍ കള്ളത്തോക്ക് കണ്ടെത്തിയത്. പ്രതിയേയും തോക്കും തുടര്‍നടപടികള്‍ക്കായി ബേഡഡുക്ക പൊലീസിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ എം.എ, മഹേഷ് പി, […]

കാസര്‍കോട്: മദ്യവേട്ടക്കെത്തിയ എക്‌സൈസ് സംഘം കള്ളത്തോക്ക് പിടികൂടി. ബേഡഡുക്ക വേളന്തടുക്കയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.
അനില്‍ എന്നയാള്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തേ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തിയപ്പോള്‍ അനില്‍ വീടിന്റെ പുറകുവശത്ത് കൂടി ഓടുകയായിരുന്നു. പിന്നാലെ ഓടിയ എക്‌സൈസ് സംഘം ഇയാളെ പിടികൂടിയപ്പോഴാണ് കൈയില്‍ കള്ളത്തോക്ക് കണ്ടെത്തിയത്. പ്രതിയേയും തോക്കും തുടര്‍നടപടികള്‍ക്കായി ബേഡഡുക്ക പൊലീസിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ എം.എ, മഹേഷ് പി, ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയേയും കള്ളതോക്കും പിടിച്ചെടുത്തത്.

Related Articles
Next Story
Share it