ലീഗിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം, നേതാവിനെതിരായ പരാതിയില്‍ ഉറച്ച് ഹരിത ഭാരവാഹികള്‍; പരാതി വനിതാ കമ്മീഷന്‍ പോലീസിന് കൈമാറി

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വനിതാ കമ്മീഷന് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറിയതോടെ കോഴിക്കോട് സിറ്റി പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. നേതൃത്വത്തിലെ പ്രമുഖര്‍ക്കെതിരായ പരാതിയായതിനാല്‍ വിഷയത്തില്‍ കൃത്യമായ തെളിവ് ശേഖരണമാണ് പോലീസ് ആദ്യം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് മലപ്പുറത്തെത്തി ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയെടുത്തു. പരാതിയില്‍ നജ്മ ഉറച്ചുനിന്നതായാണ് സൂചന. സംസ്ഥാന പ്രസിഡന്റ് […]

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വനിതാ കമ്മീഷന് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറിയതോടെ കോഴിക്കോട് സിറ്റി പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. നേതൃത്വത്തിലെ പ്രമുഖര്‍ക്കെതിരായ പരാതിയായതിനാല്‍ വിഷയത്തില്‍ കൃത്യമായ തെളിവ് ശേഖരണമാണ് പോലീസ് ആദ്യം നടത്തുക.

അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് മലപ്പുറത്തെത്തി ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയെടുത്തു. പരാതിയില്‍ നജ്മ ഉറച്ചുനിന്നതായാണ് സൂചന. സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി അടക്കമുള്ള നേതാക്കളുടെ മൊഴി ഫോണിലൂടെയും എടുത്തു. ബാക്കിയുള്ളവരുടെ മൊഴി അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് ഉടന്‍ കൈമാറും. അതിന് ശേഷമാണ് എം.എസ്.എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പൊതുപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയത് ഉള്‍പ്പെടെയുള്ള നിരവധി ഗുരുതര ആരോപണങ്ങളാണ് ഹരിത ഭാരവാഹികള്‍ പരാതിയില്‍ ഉന്നയിരിച്ചിരിക്കുന്നത്. പരാതിയില്‍ ഇവര്‍ ഉറച്ചുനിന്നാല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാവും.

രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാവാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ ഹരിത ഭാരവാഹികളുടെ പരാതി പിന്‍വലിപ്പിക്കാന്‍ പണി പതിനെട്ടും പയറ്റുകയാണ് മുസ്ലിം ലീഗ്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് മുനവ്വറലി തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്നലെ മുഫീദ തെസ്‌നിയുമായും നെജ്മ തബ്ഷീറയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും നവാസിനെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂവെന്ന നിലപാട് ഹരിത നേതാക്കള്‍ ആവര്‍ത്തിക്കുകയായിരുന്നു.

Related Articles
Next Story
Share it