കയറ്റുമതി-ഇറക്കുമതി ശില്‍പശാല നിരവധിപേര്‍ക്ക് ഉപകാരപ്രദമായി

കാസര്‍കോട്: ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങളും വിവിധ നിയമവശങ്ങളും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, സി.പി.സി.ആര്‍.ഐ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സി.പി.സി.ആര്‍.ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല നിരവധി പേര്‍ക്ക് ഉപകാരപ്രദമായി. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കെ.എം ഹരിലാല്‍ ഐ.ടി.എസ് ഉദ്ഘാടനം ചെയ്തു. ഫിയോ സ്റ്റേറ്റ് ഹെഡ് എം.സി. […]

കാസര്‍കോട്: ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങളും വിവിധ നിയമവശങ്ങളും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, സി.പി.സി.ആര്‍.ഐ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സി.പി.സി.ആര്‍.ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല നിരവധി പേര്‍ക്ക് ഉപകാരപ്രദമായി.
ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കെ.എം ഹരിലാല്‍ ഐ.ടി.എസ് ഉദ്ഘാടനം ചെയ്തു. ഫിയോ സ്റ്റേറ്റ് ഹെഡ് എം.സി. രാജീവ് സ്വാഗതം പറഞ്ഞു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ജോയിന്റ് കണ്‍വീനര്‍ എം.എന്‍ പ്രസാദ് ആമുഖഭാഷണം നടത്തി.
ഇ.സി.ജി.സി എക്‌സിക്യുട്ടീവ് ഓഫീസര്‍ എല്‍. ലോകേഷ്, ഐ.സി.ഇ.ആര്‍. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ബി. ഹെബ്ബാര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ വൈ.ചെയര്‍മാന്‍ കെ.സി. ഇര്‍ഷാദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it