കുണ്ടംകുഴി: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി നേതാവ് മരിച്ചു. കൊളത്തൂരിലെ വി.കെ. രാഘവ(55)നാണ് ഇന്ന് പുലര്‍ച്ചെ മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്.
ഇന്നലെ രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്ന വി.കെ. രാഘവന് നാട്ടില്‍ എത്തി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കേരള പ്രവാസി സംഘത്തിന്റെ ബേഡകം ഏരിയാ പ്രസിഡണ്ടാണ്.
കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കര്‍ഷക സംഘം കൊളത്തൂര്‍ മേഖലാ കമ്മിറ്റിയംഗം, സി.പി.എം കൊളത്തൂര്‍ ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: രേണുക (കാസര്‍കോട് ആര്.ടി.ഒ. ഓഫീസ്).