വ്യാപാരി വ്യവസായി ഏകോപന സമിതി എക്‌സിക്യൂട്ടീവ് ഹാള്‍ ഉദ്ഘാടനം ചെയ്തു

അഡൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റ് വ്യാപര ഭവനില്‍ പുതുതായി പണി കഴിപ്പിച്ച എക്‌സിക്യുട്ടീവ് ഹാള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.പി. മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, വനിതാ വിംഗ് ജില്ല സെക്രട്ടറി ശ്രീലക്ഷ്മി, യൂണിറ്റ് ട്രഷറര്‍ എ.സി […]

അഡൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റ് വ്യാപര ഭവനില്‍ പുതുതായി പണി കഴിപ്പിച്ച എക്‌സിക്യുട്ടീവ് ഹാള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.പി. മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു.
ദേലമ്പാടി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, വനിതാ വിംഗ് ജില്ല സെക്രട്ടറി ശ്രീലക്ഷ്മി, യൂണിറ്റ് ട്രഷറര്‍ എ.സി ചന്ദ്രശേഖരന്‍ എന്നിവര്‍ അനുമോദനങ്ങള്‍ നേര്‍ന്നു.
ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി ഉഷ, പഞ്ചായത്ത് അംഗങ്ങളായ ദാമോദരന്‍, ടി. എം ഇക്ബാല്‍, പ്രമീള സി. നായക്ക് മറുപടി പ്രസംഗം നടത്തി.
തുടര്‍ന്ന് മര്‍ച്ചന്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം നടന്നു. യോഗത്തില്‍ 2021-2023 ലേക്ക് പുതിയ ഭരണ സമിതി തിരഞ്ഞെടുത്തു. പ്രസിഡണ്ടായി എം.പി മൊയ്തീന്‍ കുഞ്ഞിയേയും ജനറല്‍ സെക്രട്ടറിയായി എ.സി ചന്ദ്രശേഖരനേയും ട്രഷററായി സഹീര്‍ അഹമദിനേയും തിരഞ്ഞെടുത്തു.
യൂത്ത് വിംഗ് സെക്രട്ടറി സി.കെ ഇബ്രാഹിം സ്വാഗതവും പി.വി സന്തോഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it