പ്രവാസി ലീഗ് സമ്പര്‍ക്ക യാത്രക്ക് സമാപനം

കാസര്‍കോട്: വിദേശ നാണ്യം നേടി തന്ന് നാടിന്റെ സാമ്പത്തിക ഭദ്രതക്ക് താങ്ങായി നിന്നവരാണ് പ്രവാസികളെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. മലയാളികളുടെ കാരുണ്യ ഖ്യാതിക്ക് മേന്‍മ പകര്‍ന്ന പ്രവാസികളോട് കേന്ദ്ര കേരള സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്ന് ടി.ഇ. കുറ്റപ്പെടുത്തി. പ്രവാസി ലീഗ് സമ്പര്‍ക്ക യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രകേരള സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രവാസി ലീഗ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്ത പുരത്തു നിന്ന് ആരംഭിച്ച പ്രവാസി സമ്പര്‍ക്ക യാത്ര […]

കാസര്‍കോട്: വിദേശ നാണ്യം നേടി തന്ന് നാടിന്റെ സാമ്പത്തിക ഭദ്രതക്ക് താങ്ങായി നിന്നവരാണ് പ്രവാസികളെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. മലയാളികളുടെ കാരുണ്യ ഖ്യാതിക്ക് മേന്‍മ പകര്‍ന്ന പ്രവാസികളോട് കേന്ദ്ര കേരള സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്ന് ടി.ഇ. കുറ്റപ്പെടുത്തി. പ്രവാസി ലീഗ് സമ്പര്‍ക്ക യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രകേരള സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രവാസി ലീഗ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്ത പുരത്തു നിന്ന് ആരംഭിച്ച പ്രവാസി സമ്പര്‍ക്ക യാത്ര കാസര്‍കോട് നടന്ന പ്രവാസി സൗഹൃദ സംഗമത്തോടു കൂടിയാണ് സമാപിച്ചത്.
ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, പ്രവാസി സേവനം നടത്തിയ പ്രമുഖ വ്യക്തികള്‍ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മറ്റി ആരംഭിക്കുന്ന പ്രവാസി സെക്യുരിറ്റി സ്‌കീമിന് ആരംഭം കുറിച്ചു. ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഹനീഫ് മൂനിയൂര്‍ യാത്ര ലക്ഷ്യം വിശദീകരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, വൈസ് പ്രസിഡണ്ടുമാരായ കെ.സി അഹമ്മദ് ഉമയനല്ലൂര്‍, ശിഹാബുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, ഖാദര്‍ ഹാജി, ടി.പി. കുഞ്ഞബ്ദുല്ല, എന്‍.എ.മജീദ്, കൊവ്വല്‍ അബ്ദുല്‍ റഹ്‌മാന്‍, എം.പി.ഖാലിദ്, ബി.യു. അബ്ദുല്ല, ദാവൂദ് ചെമ്പരിക്ക, റസ്സാഖ് തായലക്കണ്ടി, ടി.എം. ശുഐബ്, സലാം ഹാജി കുന്നില്‍, കെ.ബി.എം. ശരീഫ് കാപ്പില്‍, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി, ഏരോല്‍ മുഹമ്മദ്കുഞ്ഞി, എം.എച്ച്. മുഹമ്മദ് കുഞ്ഞി, കെ.എ.മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it