ജീവനക്കാര്‍ പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിലപാട് സ്വീകരിക്കണം -ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിലപാട് സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫന്‍സ് ഹാളിലെ പ്രത്യേകം സജ്ജമാക്കിയ വി.വി കൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബിജുരാജ് സി.കെ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഷാനവാസ് ഖാന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ […]

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിലപാട് സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫന്‍സ് ഹാളിലെ പ്രത്യേകം സജ്ജമാക്കിയ വി.വി കൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബിജുരാജ് സി.കെ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഷാനവാസ് ഖാന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി. രാജന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. നരേഷ് കുമാര്‍ കുന്നിയൂര്‍, വി. ഭുവനേന്ദ്രന്‍, സുനില്‍കുമാര്‍ കരിച്ചേരി, ബാനം ദിവാകര സംസാരിച്ചു. ജി. സുരേഷ് ബാബു, ബിജുരാജ് സി.കെ, എ.വി രാധാകൃഷ്ണന്‍, പ്രദീപ്കുമാര്‍ പി.പി എന്നിവരടങ്ങിയ പ്രസീഡിയവും പ്രസാദ് കരുവളം, ഇ. മനോജ് കുമാര്‍, ആമിന എ, രാജന്‍ പി എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
ഭാരവാഹികളായി ഇ. മനോജ് കുമാര്‍ (പ്രസി.), രാധാകൃഷ്ണന്‍ എ.വി, ജി. സുരേഷ് ബാബു (വൈ. പ്രസി.), ബിജുരാജ് സി.കെ (സെക്ര.), പ്രദീപ് കുമാര്‍ പി.പി, ആമിന എ (ജോ. സെക്ര.), രാജന്‍ പി (ട്രഷ.), വനിതാ കമ്മറ്റി ഭാരവാഹികള്‍: രാഗിരാജ് (പ്രസി.), പ്രീത കെ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it