ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

മുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇരിയണ്ണി കൂടാലയില്‍ ഇന്നലെ രാത്രിയാണ് ആനകള്‍ ഇറങ്ങി നാശം വരുത്തിയത്. കൂടാലയിലെ രാജന്‍, ശശിധരന്‍ എന്നിവരുടെ കവുങ്ങ്, വാഴ തുടങ്ങിയ കൃഷികള്‍ ആനകള്‍ നശിപ്പിച്ചു. ജലവിതരണ പൈപ്പുകള്‍ ചവിട്ടി തകര്‍ത്തു. ഈ ഭാഗത്തെ കവുങ്ങ് കൊണ്ടുണ്ടാക്കിയ വേലി ചവിട്ടിപ്പൊളിച്ച ആനകള്‍ കാലിപ്പള്ളത്തെ പ്രശാന്തിന്റെ പറമ്പില്‍ കയറി കൃഷി നശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി പ്രദേശത്ത് ആനകളുടെ വിളയാട്ടം രൂക്ഷമാണ്. കാട്ടില്‍ വെള്ളം കിട്ടാത്തതിനാലാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതെന്നാണ് നേരത്തെ […]

മുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇരിയണ്ണി കൂടാലയില്‍ ഇന്നലെ രാത്രിയാണ് ആനകള്‍ ഇറങ്ങി നാശം വരുത്തിയത്. കൂടാലയിലെ രാജന്‍, ശശിധരന്‍ എന്നിവരുടെ കവുങ്ങ്, വാഴ തുടങ്ങിയ കൃഷികള്‍ ആനകള്‍ നശിപ്പിച്ചു. ജലവിതരണ പൈപ്പുകള്‍ ചവിട്ടി തകര്‍ത്തു. ഈ ഭാഗത്തെ കവുങ്ങ് കൊണ്ടുണ്ടാക്കിയ വേലി ചവിട്ടിപ്പൊളിച്ച ആനകള്‍ കാലിപ്പള്ളത്തെ പ്രശാന്തിന്റെ പറമ്പില്‍ കയറി കൃഷി നശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി പ്രദേശത്ത് ആനകളുടെ വിളയാട്ടം രൂക്ഷമാണ്. കാട്ടില്‍ വെള്ളം കിട്ടാത്തതിനാലാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതെന്നാണ് നേരത്തെ വനപാലകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കനത്ത മഴയില്‍ എരിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇഷ്ടം പോലെ വെള്ളമുണ്ടായിട്ടും ആനകള്‍ കാടിറങ്ങി വരികയാണെന്നും ഇവയെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it