വൈദ്യുതി ലൈനില്‍ തട്ടി നിന്ന മരക്കൊമ്പ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: വൈദ്യുതി ലൈനില്‍ തട്ടി നിന്ന മരക്കൊമ്പ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പുന്നക്കുന്ന് കണ്ണന്‍ കുന്നിലെ ചിറക്കരോട്ട് തങ്കപ്പന്‍ആണ്(67) മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടാണ് അപകടം. വീടിനു മുന്നില്‍ വൈദ്യുതി ലൈനോട് ചേര്‍ന്ന് കിടക്കുന്ന പ്ലാവിന്റെ കൊമ്പ് മഴയത്ത് ലൈനിനു മുകളിലേക്ക് ചാഞ്ഞിരുന്നു. മഴ മാറിയ ശേഷം കൊക്ക ഉപയോഗിച്ച് തങ്കപ്പന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലൈനില്‍ മുട്ടാതെ മരകൊമ്പ് മാറ്റാന്‍ ശ്രമിക്കവെ കാല്‍വഴുതി തങ്കപ്പന്‍ അടുത്തുള്ള കവുങ്ങിന്‍ കുഴിയില്‍ വീഴുകയും ഈ സമയം […]

കാഞ്ഞങ്ങാട്: വൈദ്യുതി ലൈനില്‍ തട്ടി നിന്ന മരക്കൊമ്പ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പുന്നക്കുന്ന് കണ്ണന്‍ കുന്നിലെ ചിറക്കരോട്ട് തങ്കപ്പന്‍ആണ്(67) മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടാണ് അപകടം. വീടിനു മുന്നില്‍ വൈദ്യുതി ലൈനോട് ചേര്‍ന്ന് കിടക്കുന്ന പ്ലാവിന്റെ കൊമ്പ് മഴയത്ത് ലൈനിനു മുകളിലേക്ക് ചാഞ്ഞിരുന്നു. മഴ മാറിയ ശേഷം കൊക്ക ഉപയോഗിച്ച് തങ്കപ്പന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലൈനില്‍ മുട്ടാതെ മരകൊമ്പ് മാറ്റാന്‍ ശ്രമിക്കവെ കാല്‍വഴുതി തങ്കപ്പന്‍ അടുത്തുള്ള കവുങ്ങിന്‍ കുഴിയില്‍ വീഴുകയും ഈ സമയം തോട്ടിയും മര കൊമ്പും ലൈനില്‍ കുടുങ്ങുകയും ഷോക്കേല്‍ ക്കുകയുമായിരുന്നു. അപകടം കണ്ട അയല്‍വാസികള്‍ ഓടിയെത്തി തങ്കപ്പനെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഭാര്യ: ഇന്ദിര. മക്കള്‍: അനില്‍, അനിത. മരുമക്കള്‍: ഷിബു. കേരള കൗമുദി(കണ്ണൂര്‍) ശ്രീലജ. സഹോദരങ്ങള്‍: രാജന്‍. ശശി, വത്സല, മീനാക്ഷി, പരേതയായ അമ്മു.

Related Articles
Next Story
Share it