മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഉയരണം-എസ്.എസ്.എഫ്

കാസര്‍കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാകണമെന്ന് എസ്.എസ്.എഫ് ജനകീയ സംവാദം അഭിപ്രായപ്പെട്ടു. മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഇതുവരെയും ഉയരാന്‍ കഴിയാത്തത് രാഷ്ട്രീയ കക്ഷികള്‍ ഗൗരവത്തിലെടുക്കണം. ഒറ്റവരി വാഗ്ദാനങ്ങള്‍ക്കപ്പുറം വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ കൂടി അവതരിപ്പിക്കുന്നതാകണം പ്രകടന പത്രികകള്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലതു മുന്നണികള്‍ മുന്നോട്ടു വെക്കുന്ന പ്രകടന പത്രികകളെ പൊതു ചര്‍ച്ചക്ക് വിധേയമാക്കുന്നതിനു വേണ്ടിയാണ് 'തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍; […]

കാസര്‍കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാകണമെന്ന് എസ്.എസ്.എഫ് ജനകീയ സംവാദം അഭിപ്രായപ്പെട്ടു.
മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഇതുവരെയും ഉയരാന്‍ കഴിയാത്തത് രാഷ്ട്രീയ കക്ഷികള്‍ ഗൗരവത്തിലെടുക്കണം. ഒറ്റവരി വാഗ്ദാനങ്ങള്‍ക്കപ്പുറം വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ കൂടി അവതരിപ്പിക്കുന്നതാകണം പ്രകടന പത്രികകള്‍.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലതു മുന്നണികള്‍ മുന്നോട്ടു വെക്കുന്ന പ്രകടന പത്രികകളെ പൊതു ചര്‍ച്ചക്ക് വിധേയമാക്കുന്നതിനു വേണ്ടിയാണ് 'തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ വാക്ക് പാലിക്കാറുണ്ടോ?' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സംവാദത്തില്‍ എസ്.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സെക്രട്ടറി നസ്‌റുദ്ധീന്‍ ആലപ്പുഴ മോഡറേറ്ററായി.
ഇരു മുന്നണികളെ പ്രതിനിധീകരിച്ച് എം.സി പ്രഭാകരന്‍, കെ.എ മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു.
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ആദൂര്‍, ഹാരിസ് ഹിമമി, ഹസൈനാര്‍ മിസ്ബാഹി, നാഷനല്‍ അബ്ദുള്ള, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ.എം മഹ്‌മൂദ്, അഹ്‌മദ് സഅദി, അലി മാസ്റ്റര്‍ കുണ്ടാര്‍, ആസിഫ് ആലംപാടി, സിറാജ് കെട്ടക്കുന്ന്, അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി ത്വാഹനഗര്‍, ബാദുഷ സഖാഫി ഹാദി മൊഗര്‍, ഫാറൂഖ് സഖാഫി എരോല്‍, തസ്ലീം കുന്നില്‍, റഈസ് മുഈനി അത്തൂട്ടി, സിദ്ധീഖ് സഖാഫി കളത്തൂര്‍, അസ്ലം അഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഫാറൂഖ് പൊസോട്ട് സ്വാഗതവും ശാഫി ബിന്‍ ശാദുലി ബീരിച്ചേരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it