പ്രിസൈഡിംഗ് ഓഫീസറെ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ റിപോര്‍ട്ട് തേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ റിപോര്‍ട്ട് തേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജിഎല്‍പിഎസ് സ്‌കൂള്‍ കിഴക്കേ ഭാഗം വാര്‍ഡില്‍ പ്രിസൈഡിങ് ഓഫിസറായ കാര്‍ഷിക സര്‍വകലാശാല അധ്യാപകന്‍ ഡോ.കെ എം ശ്രീകുമാര്‍ ആണ് പരാതി നല്‍കിയത്. കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിന് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല് വെട്ടിക്കളയുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ […]

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ റിപോര്‍ട്ട് തേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജിഎല്‍പിഎസ് സ്‌കൂള്‍ കിഴക്കേ ഭാഗം വാര്‍ഡില്‍ പ്രിസൈഡിങ് ഓഫിസറായ കാര്‍ഷിക സര്‍വകലാശാല അധ്യാപകന്‍ ഡോ.കെ എം ശ്രീകുമാര്‍ ആണ് പരാതി നല്‍കിയത്. കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിന് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല് വെട്ടിക്കളയുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

അതേസമയം പ്രിസൈഡിംഗ് ഓഫീസറുടെ ആരോപണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ തള്ളിക്കളഞ്ഞു. അവിടെ ഇടത് ബൂത്ത് ഏജന്റും സ്ഥാനാര്‍ത്ഥിയും മാത്രമേയുളളൂ. മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ ഇല്ല. അതുകൊണ്ടുതന്നെ അവിടെ കള്ളവോട്ട് ചെയ്യേണ്ട കാര്യമോ ഉദ്യോഗസ്ഥന്റെ കാല് പിടിക്കേണ്ട കാര്യമോ ഇല്ല. ആകെയുള്ള 1000 വോട്ടില്‍ 800 വോട്ടാണ് പോള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കാസര്‍കോട് എന്നല്ല എവിടെയും നിക്ഷ്പക്ഷമായി ജോലി ചെയ്യുന്ന ഏത് ഉദ്യോഗസ്ഥനും ഇടത് പക്ഷത്തിന്റെ ഭീഷണിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. എതിര്‍ക്കുന്നവരുടെ വാഹനം കത്തിക്കുന്നതും മറ്റ് അക്രമങ്ങള്‍ കാട്ടുന്നതും സ്ഥിരമാണെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു.

Related Articles
Next Story
Share it