പഞ്ചായത്തംഗത്വം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അംഗം നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗമായിരുന്ന എസ്.ഡി.പി.ഐയിലെ വി.ആര്‍ ദീക്ഷിത്ത് രാജിക്കത്ത് പിന്‍വലിച്ച് അംഗത്വം നിലനിര്‍ത്തണമെന്നഭ്യര്‍ത്ഥിച്ച് നല്‍കിയ ഹരജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ചില വ്യക്തികളുടെ ഭീഷണിമൂലം മലയാളം വായിക്കാനറിയാത്ത താന്‍ കടലാസില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നുവെന്നും സെക്രട്ടറിക്ക് പ്രസ്തുത കടലാസ് കൈമാറുകയാണ് ഉണ്ടായതെന്നും എന്താണ് എഴുതിയതെന്ന് അറിയില്ലെന്നുമാണ് ദീക്ഷിത് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചത്. ഇതേ തുടര്‍ന്ന് ദീക്ഷിത്തില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊഴി കേള്‍ക്കുകയായിരുന്നു. വിഷയത്തില്‍ രാജി സ്വീകരിച്ച സെക്രട്ടറിയുടെ നടപടിയില്‍ […]

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗമായിരുന്ന എസ്.ഡി.പി.ഐയിലെ വി.ആര്‍ ദീക്ഷിത്ത് രാജിക്കത്ത് പിന്‍വലിച്ച് അംഗത്വം നിലനിര്‍ത്തണമെന്നഭ്യര്‍ത്ഥിച്ച് നല്‍കിയ ഹരജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ചില വ്യക്തികളുടെ ഭീഷണിമൂലം മലയാളം വായിക്കാനറിയാത്ത താന്‍ കടലാസില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നുവെന്നും സെക്രട്ടറിക്ക് പ്രസ്തുത കടലാസ് കൈമാറുകയാണ് ഉണ്ടായതെന്നും എന്താണ് എഴുതിയതെന്ന് അറിയില്ലെന്നുമാണ് ദീക്ഷിത് തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചത്. ഇതേ തുടര്‍ന്ന് ദീക്ഷിത്തില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊഴി കേള്‍ക്കുകയായിരുന്നു. വിഷയത്തില്‍ രാജി സ്വീകരിച്ച സെക്രട്ടറിയുടെ നടപടിയില്‍ അപാകതയൊന്നും ഉള്ളതായി കാണാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തള്ളിയതോടെ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്.

Related Articles
Next Story
Share it