വനിതാ പഞ്ചായത്തംഗത്തിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിലെ വനിതാ പഞ്ചായത്തംഗത്തിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് അംഗമായിരുന്ന മുസ്ലിംലീഗിലെ സിയാസുന്നിസയുടെ രാജിയാണ് അസാധുവാക്കിയത്. മുന്‍കാല പ്രാബല്യത്തോടെ പഞ്ചായത്തംഗമായി തുടരുന്നതിന് സിയാസുന്നിസക്ക് കമ്മീഷന്‍ അനുമതി നല്‍കി. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് തനിക്ക് രാജിക്കത്തില്‍ ഒപ്പിടേണ്ടിവന്നതെന്ന് കാണിച്ച് സിയാസുന്നീസ തിരഞ്ഞെടുപ്പ് കമ്മീഷന് ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവുണ്ടായത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 18നാണ് സിയാസുന്നിസ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് രജിസ്ട്രേഡ് തപാല്‍ വഴി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചത്. പാര്‍ട്ടി […]

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിലെ വനിതാ പഞ്ചായത്തംഗത്തിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് അംഗമായിരുന്ന മുസ്ലിംലീഗിലെ സിയാസുന്നിസയുടെ രാജിയാണ് അസാധുവാക്കിയത്. മുന്‍കാല പ്രാബല്യത്തോടെ പഞ്ചായത്തംഗമായി തുടരുന്നതിന് സിയാസുന്നിസക്ക് കമ്മീഷന്‍ അനുമതി നല്‍കി. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് തനിക്ക് രാജിക്കത്തില്‍ ഒപ്പിടേണ്ടിവന്നതെന്ന് കാണിച്ച് സിയാസുന്നീസ തിരഞ്ഞെടുപ്പ് കമ്മീഷന് ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവുണ്ടായത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 18നാണ് സിയാസുന്നിസ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് രജിസ്ട്രേഡ് തപാല്‍ വഴി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചത്. പാര്‍ട്ടി നേതൃത്വം അറിയാതെയായിരുന്നു രാജിയെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് 20ന് രാജി പിന്‍വലിച്ച് കത്ത് നല്‍കിയെങ്കിലും സെക്രട്ടറി രാജി സ്വീകരിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്നാണ് സിയാസുന്നിസ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹരജി നല്‍കിയത്.

Related Articles
Next Story
Share it