കാഞ്ഞങ്ങാട്: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അമ്പലത്തറ മീങ്ങോത്ത് മരുതോട്ടെ പരേതനായ കെ.വി കുഞ്ഞിരാമന്റെ ഭാര്യ കെ. ഓമന(65)യാണ് മരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്നുള്ള പ്രയാസത്തിലായിരുന്നു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കള്‍: ഷൈനി, ശാലിനി, സജിത. മരുമക്കള്‍: അരവിന്ദാക്ഷന്, ഹരീന്ദ്രന്‍ നായര്‍, പ്രദീപന്. സഹോദരങ്ങള്‍: കുമാരന്, നളിനി, കാര്‍ത്യായനി, കമല, പരേതനായ ഗംഗാധരന്.