വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് വയോധിക മരിച്ചു

കാസര്‍കോട്: അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൂഡ്‌ലു വിവേഴ്‌സ് കോളനിയിലെ പത്മാവതി (71) യാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. വൈകീട്ടോടെയാണ് മരിച്ചത്. മക്കള്‍: സുരേഖ, ആശലത, ഉഷ, സുരാജ്, മനോജ് കുമാര്‍, ലത. മരുമക്കള്‍: രാധാകൃഷ്ണ, വിശ്വനാഥ, പരേതയായ കൃഷ്ണ. സഹോദരങ്ങള്‍: രവീന്ദ്ര പൂജാരി(മുന്‍ നഗരസഭാ കൗണ്‍സിലര്‍), രാധാകൃഷ്ണ, പുഷ്പലത, പരേതരായ ബാബു, ശിവാനന്ദ.

Related Articles
Next Story
Share it