അവശനിലയില്‍ കണ്ടയാളെ ആസ്പത്രിയിലെത്തിച്ചു

ചെങ്കള: അവശനിലയില്‍ എരുതുംകടവ് ബസ്റ്റോപ്പില്‍ കണ്ട വയോധികനെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുളിപ്പിക്കുകയും പുതുവസ്ത്രങ്ങള്‍ നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജനമൈത്രി പൊലീസുകാരായ അനീഷ്, സുരേഷ് എന്നിവര്‍ അടിയന്തരമായി ഇടപെടുകയും ആംബുലന്‍സ് സഹായത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് ചികിത്സക്കായി ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചെങ്കള: അവശനിലയില്‍ എരുതുംകടവ് ബസ്റ്റോപ്പില്‍ കണ്ട വയോധികനെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുളിപ്പിക്കുകയും പുതുവസ്ത്രങ്ങള്‍ നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചു.
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജനമൈത്രി പൊലീസുകാരായ അനീഷ്, സുരേഷ് എന്നിവര്‍ അടിയന്തരമായി ഇടപെടുകയും ആംബുലന്‍സ് സഹായത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് ചികിത്സക്കായി ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles
Next Story
Share it