പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന വയോധികന്‍ മരിച്ചു

മുള്ളേരിയ: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. കാനത്തൂര്‍ വടക്കേക്കര പട്ടികജാതി കോളനിയിലെ പൊന്നയ്യ(62)യാണ് മരിച്ചത്. ഡിസംബര്‍ 25ന് അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ പൊന്നയ്യയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൊന്നയ്യ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മരണപ്പെട്ടത്. കൂലിതൊഴിലാളിയായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: മനു, മനോജ്, മഞ്ജു.

Related Articles
Next Story
Share it