അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്പത്രിയില്‍ എത്തിച്ച വയോധികന്‍ മരിച്ചു; പരിശോധയില്‍ കോവിഡ്

കാസര്‍കോട്: കടവരാന്തയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്പത്രിയില്‍ എത്തിച്ച വയോധികന്‍ മരിച്ചു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. നാദാപുരം നരിപ്പറ്റ സ്വദേശി അയ്യപ്പന്‍കുട്ടി (70)യാണ് മരിച്ചത്. ഇന്നലെ രാത്രി നഗരത്തിലെ കടവരാന്തയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മരണപ്പെട്ടു. അതിനിടെയാണ് സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നാദാപുരം പൊലീസിലും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബുവിനേയും വിവരം അറിയിച്ചു. അയ്യപ്പന്‍കുട്ടിയുടെ മകന്‍ മോഹന്‍കുമാറും ബന്ധുക്കളും […]

കാസര്‍കോട്: കടവരാന്തയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്പത്രിയില്‍ എത്തിച്ച വയോധികന്‍ മരിച്ചു.
സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. നാദാപുരം നരിപ്പറ്റ സ്വദേശി അയ്യപ്പന്‍കുട്ടി (70)യാണ് മരിച്ചത്. ഇന്നലെ രാത്രി നഗരത്തിലെ കടവരാന്തയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മരണപ്പെട്ടു. അതിനിടെയാണ് സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നാദാപുരം പൊലീസിലും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബുവിനേയും വിവരം അറിയിച്ചു. അയ്യപ്പന്‍കുട്ടിയുടെ മകന്‍ മോഹന്‍കുമാറും ബന്ധുക്കളും കാസര്‍കോട്ടെത്തി. ഏഴ് വര്‍ഷത്തോളമായി അയ്യപ്പന്‍കുട്ടിക്ക് വീടുമായി ബന്ധമില്ലായിരുന്നു. നേരത്തെ ഭോപ്പാലിലെ ബി.എച്ച്.എല്‍ ഇലക്ട്രിസിറ്റിയില്‍ ജീവനക്കാരനായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്.

Related Articles
Next Story
Share it