ലീഗിന്റെ വിദ്യാഭ്യാസ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകര്‍ന്നത് കെ.എം.സി.സി -സി.ടി.

കാസര്‍കോട്: മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി. സി.യുടെ പങ്ക് നിസ്തുലവും നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. അല്‍- ഐന്‍ കെ.എം.സി.സി. ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അക്കാദമിക്ക് എക്‌സലന്റ് അവാര്‍ഡ് വിതരണവും അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അല്‍- ഐന്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാല്‍ പാഷ സ്വഗതം പറഞ്ഞു. […]

കാസര്‍കോട്: മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി. സി.യുടെ പങ്ക് നിസ്തുലവും നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. അല്‍- ഐന്‍ കെ.എം.സി.സി. ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അക്കാദമിക്ക് എക്‌സലന്റ് അവാര്‍ഡ് വിതരണവും അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അല്‍- ഐന്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാല്‍ പാഷ സ്വഗതം പറഞ്ഞു. എ. അബ്ദുല്‍റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഹക്കിം മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ. മുഹമ്മദ്കുഞ്ഞി, മൂസ ബി. ചെര്‍ക്കള, അഷ്റഫ്എടനീര്‍, ടി.ഡി. കബീര്‍, ഇര്‍ഷാദ് മൊഗ്രാല്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, ഷാഹി കെ.പി, ത്വാഹ തങ്ങള്‍ പ്രസംഗിച്ചു.
ഐ.പി.എസ്. നേടിയ ഷഹീന്‍ഖാദര്‍, പി.എച്ച്.ഡി. നേടിയ ഡോ. ശബാനഅബൂബക്കര്‍, ഡോ. റുക്സാന, ഡോ. ഷരീഫ് പൊവ്വല്‍, ജെ.എന്‍.യു. വിദ്യാര്‍ത്ഥികളായ ഹസന്‍ ഷുഹൈബ് , മുഹമ്മദ് ഷുഹൈബ്, എം.എ. മലയാളം ഒന്നാം റാങ്ക് ജേതാവ് ആയിഷത്ത് ഹസൂറ, 600ല്‍പരം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്ത ഫാത്തിമത് ഷംന, ഇംഗ്ലീഷ് കവിയിത്രി മറിയം റിദ, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് യൂനുസ്, ഷാന യു.പി, ആയിഷത്ത് ഫര്‍സാന, അമീന മുഹമ്മദ്, തഷ്രീന്‍ മുബഷിറ, ഫാത്തിമത് ഹിബ, മുഹമ്മദ് ത്വയ്യിബ് എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

Related Articles
Next Story
Share it