ഓര്‍മ്മകള്‍ പങ്കുവെച്ച് ആദ്യകാല പൊലീസ് വോളിബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു

കാഞ്ഞങ്ങാട്: ഒരുകാലത്ത് കാസര്‍കോട് ജില്ലയിലെ മികച്ച വോളിബോള്‍ താരങ്ങളുടെ ടീം ആയിരുന്നു ജില്ലാ പൊലീസിലേത്. അന്നത്തെ താരങ്ങളായ ഉദ്യോഗസ്ഥരെല്ലാം സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞതോടെ പലവഴിക്കായി.വോളിബോള്‍ കോര്‍ട്ടിലെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുചേര്‍ന്നത് പുതിയ അനുഭവമായി. ആദ്യകാല വോളിബോള്‍ താരങ്ങളുടെ സംഗമം കാഞ്ഞങ്ങാട് താജ് ഹോട്ടലിലാണ് നടന്നത്.കൊല്ലം മുതല്‍ കാസര്‍കോട് വരെയുള്ള 17 താരങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.1985 മുതല്‍ 10 വര്‍ഷങ്ങള്‍ ജില്ലാ പൊലീസ് വോളിബോള്‍ ടീമില്‍ തിളങ്ങിയ താരങ്ങളാണ് പിരിഞ്ഞതിന് ശേഷം ആദ്യമായി […]

കാഞ്ഞങ്ങാട്: ഒരുകാലത്ത് കാസര്‍കോട് ജില്ലയിലെ മികച്ച വോളിബോള്‍ താരങ്ങളുടെ ടീം ആയിരുന്നു ജില്ലാ പൊലീസിലേത്. അന്നത്തെ താരങ്ങളായ ഉദ്യോഗസ്ഥരെല്ലാം സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞതോടെ പലവഴിക്കായി.വോളിബോള്‍ കോര്‍ട്ടിലെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുചേര്‍ന്നത് പുതിയ അനുഭവമായി. ആദ്യകാല വോളിബോള്‍ താരങ്ങളുടെ സംഗമം കാഞ്ഞങ്ങാട് താജ് ഹോട്ടലിലാണ് നടന്നത്.
കൊല്ലം മുതല്‍ കാസര്‍കോട് വരെയുള്ള 17 താരങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
1985 മുതല്‍ 10 വര്‍ഷങ്ങള്‍ ജില്ലാ പൊലീസ് വോളിബോള്‍ ടീമില്‍ തിളങ്ങിയ താരങ്ങളാണ് പിരിഞ്ഞതിന് ശേഷം ആദ്യമായി ഒത്തുകൂടിയത്.
കേരളത്തിലും കര്‍ണാടകയിലും ആയി നിരവധി മത്സരങ്ങളില്‍ ട്രോഫികള്‍ നേടിയിട്ടുള്ള വോളിബോള്‍ ടീമിന്റെ സുവര്‍ണ്ണകാലം കൂടിയായിരുന്നു അത്. അന്നത്തെ എസ്.പി മാരായ ദിനേശ് ശര്‍മ്മ, പ്രഭാകരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ വോളിബോള്‍ ടീമിന് നല്ല പ്രോത്സാഹനം നല്‍കിയിരുന്നതായി താരങ്ങള്‍ ഓര്‍ക്കുന്നു. സംഗമത്തില്‍ പ്രമുഖ വോളിബോള്‍ താരമായിരുന്ന പി.വി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
കാറഡുക്ക ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വോളിബോള്‍ താരമായിരുന്ന ദാമോദരന്‍ സ്വാഗതവും സുരേഷ് കോഴിക്കോട് നന്ദിയും പറഞ്ഞു. മണിക്കൂറുകള്‍ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്.

Related Articles
Next Story
Share it