മദ്യലഹരിയിലെത്തിയ ഡ്രൈവര്‍ക്ക് ഡീസലടിക്കാന്‍ മറന്നു; ലോറി ദേശീയപാതയില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു
കുമ്പള: മദ്യ ലഹരിയില്‍ എത്തിയ ഡ്രൈവര്‍ക്ക് ലോറിയില്‍ ഡീസലടിക്കാന്‍ മറന്നു. ഇതോടെ ലോറി റോഡില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ കുമ്പള ദേശീയപാതയിലാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചതിനും മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കിയതിനും ലോറി ഡ്രൈവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഒഡീസയില്‍ നിന്ന് കേബിളുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന വലിയ ലോറിയാണ് റോഡില്‍ കുടുങ്ങിയത്. കര്‍ണാടകയില്‍ നിന്നാണ് ഡ്രൈവര്‍ മദ്യപിച്ചതെന്നാണ് വിവരം. ലോറിയിലെ സഹ ഡ്രൈവര്‍ […]

![മദ്യലഹരിയിലെത്തിയ ഡ്രൈവര്‍ക്ക് ഡീസലടിക്കാന്‍ മറന്നു; ലോറി ദേശീയപാതയില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു മദ്യലഹരിയിലെത്തിയ ഡ്രൈവര്‍ക്ക് ഡീസലടിക്കാന്‍ മറന്നു; ലോറി ദേശീയപാതയില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു](https://utharadesam.com/wp-content/uploads/2022/02/Lorry.jpg)
കുമ്പള: മദ്യ ലഹരിയില്‍ എത്തിയ ഡ്രൈവര്‍ക്ക് ലോറിയില്‍ ഡീസലടിക്കാന്‍ മറന്നു. ഇതോടെ ലോറി റോഡില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ കുമ്പള ദേശീയപാതയിലാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചതിനും മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കിയതിനും ലോറി ഡ്രൈവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഒഡീസയില്‍ നിന്ന് കേബിളുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന വലിയ ലോറിയാണ് റോഡില്‍ കുടുങ്ങിയത്. കര്‍ണാടകയില്‍ നിന്നാണ് ഡ്രൈവര്‍ മദ്യപിച്ചതെന്നാണ് വിവരം. ലോറിയിലെ സഹ ഡ്രൈവര്‍ ഡീസലടിക്കാന്‍ ഓര്‍മ്മപ്പെടുത്തിയെങ്കിലും ഈ ഡ്രൈവര്‍ കൂട്ടാക്കിയില്ലത്രെ. ലോറി കുമ്പളയില്‍ എത്തിയപ്പോഴാണ് ഡീസല്‍ തീര്‍ന്ന് റോഡില്‍ കുടുങ്ങിയത്. ഡീസല്‍ കൊണ്ട് വന്ന് നിറച്ചതിന് ശേഷമാണ് ലോറി മാറ്റിയത്. അതിനിടെ രോഗികളുമായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അടക്കം ഗതാഗത കുരുക്കില്‍ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് കുമ്പള പൊലീസ് ഈ സമയത്ത് ഗതാഗതം നിയന്ത്രിച്ചത്.