ഡ്രൈവറെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: ഡ്രൈവറെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ മജക്കാര്‍ അമ്പകുഞ്ചയിലെ യശ്വന്തി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ട്. ചെങ്കല്ല് ക്വാറിയിലെ ടിപ്പര്‍ ഡ്രൈവറാണ് യശ്വന്ത്. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ജോലിയില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നുവത്രെ. അതിനിടെ ആറിന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ദുര്‍ഗന്ധം വമിക്കുന്നത് കാരണം ചിലര്‍ നടത്തിയ തിരച്ചിലിലാണ് മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. കിട്ടോജിയുടേയും പരേതയായ ശാരദയുടേയും മകനാണ്. സഹോദരന്‍: മോഹനചന്ദ്ര.

Related Articles
Next Story
Share it