കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ് മരിച്ചത്. സുഹൃത്ത് പള്ളപ്പാടിയിലെ അഷ്‌റഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ വിട്ടഌബുളേരിക്കട്ടയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും മെറ്റല്‍ കയറ്റി ബെള്ളൂര്‍ ഭാഗത്തേക്ക് വരുന്നതിനിടെ പാത്തടുക്കയിലെത്തിയപ്പോള്‍ ടിപ്പര്‍ ലോറിയുടെ ടയര്‍ പൊട്ടി റോഡിന് കുറുകെ മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. […]

ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ് മരിച്ചത്. സുഹൃത്ത് പള്ളപ്പാടിയിലെ അഷ്‌റഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ വിട്ടഌബുളേരിക്കട്ടയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും മെറ്റല്‍ കയറ്റി ബെള്ളൂര്‍ ഭാഗത്തേക്ക് വരുന്നതിനിടെ പാത്തടുക്കയിലെത്തിയപ്പോള്‍ ടിപ്പര്‍ ലോറിയുടെ ടയര്‍ പൊട്ടി റോഡിന് കുറുകെ മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറിക്കടിയില്‍പ്പെട്ട റഫീഖിനെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നിട് ജെ.സി.ബി ഉപയോഗിച്ചാണ് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട റഫീഖിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ:ഖദീജ കുംബഡാജെ. മക്കള്‍: മുഹമ്മദ് റാഫി, റാഹില. സഹോദരങ്ങള്‍: മുഹമ്മദ് റസാഖ്, (ഖത്തര്‍), ഹാരിസ്, റംല.

Related Articles
Next Story
Share it