നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു; പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരം

ബെല്‍ത്തങ്ങാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതിതൂണിലിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മുന്‍ പഞ്ചായത്ത് അംഗം ബെല്‍ത്തങ്ങാടിയിലെ ഈശ്വര ഭൈരയുടെ മകന്‍ പ്രമോദ് ഭൈരയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ഏപ്രില്‍ 10നാണ് പ്രമോദ് ഓടിച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത തൂണിലിടിച്ചത്. ഇതേ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ പ്രമോദ്, യാത്രക്കാരായ രാമണ്ണ, വസന്ത റാണി, രാമപ്പ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പ്രമോദിനെ ശനിയാഴ്ച രാത്രി ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

Related Articles
Next Story
Share it