ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസ് കാറിലേക്ക് ഇടിച്ചുകയറി 9 മരണം

അഹമ്മദാബാദ്: ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒമ്പത് പേര്‍ മരിച്ചു. ഗുജറാത്തിലെ നവ്‌സാരി ദേശീയ പാതയിലാണ് നാടിനെ നടുക്കിയ അപകടം. കാറിലുണ്ടായിരുന്ന ഒമ്പത് പേരില്‍ എട്ടുപേരും ബസ് ഡ്രൈവറുമാണ് മരിച്ചത്. ടൊയോട്ട ഫോര്‍ച്യുണര്‍ കാറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന് എത്തിയ തീര്‍ത്ഥാടകരേയും കൊണ്ട് മടങ്ങുകയായിരുന്നു ബസ്. വല്‍സദില്‍ നിന്ന് സ്വന്തം നാടായ അംഗലേശ്വറിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഡ്രൈവിംഗിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും ഡ്രൈവര്‍ ബസിന്റെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് […]

അഹമ്മദാബാദ്: ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒമ്പത് പേര്‍ മരിച്ചു. ഗുജറാത്തിലെ നവ്‌സാരി ദേശീയ പാതയിലാണ് നാടിനെ നടുക്കിയ അപകടം. കാറിലുണ്ടായിരുന്ന ഒമ്പത് പേരില്‍ എട്ടുപേരും ബസ് ഡ്രൈവറുമാണ് മരിച്ചത്. ടൊയോട്ട ഫോര്‍ച്യുണര്‍ കാറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന് എത്തിയ തീര്‍ത്ഥാടകരേയും കൊണ്ട് മടങ്ങുകയായിരുന്നു ബസ്. വല്‍സദില്‍ നിന്ന് സ്വന്തം നാടായ അംഗലേശ്വറിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഡ്രൈവിംഗിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും ഡ്രൈവര്‍ ബസിന്റെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഫോര്‍ച്യൂണറിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. അപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

Related Articles
Next Story
Share it