ചെങ്കല്ല് കയറ്റി പോവുകയായിരുന്ന മിനിലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: ചെങ്കല്ലുമായി പോവുകയായിരുന്ന മിനി ലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. പരേതനായ കുഞ്ഞിക്കണ്ണന്റെയും പി. ജാനകിയുടെയും മകന്‍ ചീമേനി ചിരിയളത്തെ പി. രാജേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ചിരിയളം ഇറക്കത്തിലാണ് അപകടം. ലോഡുമായി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മണല്‍ തിട്ടയില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു. ലോറിയിലുണ്ടായിരുന്ന പള്ളിപ്പാറ ബാങ്ക് റോഡിലെ രമേശനും പരിക്കുണ്ട്. കമ്പവലി […]

കാഞ്ഞങ്ങാട്: ചെങ്കല്ലുമായി പോവുകയായിരുന്ന മിനി ലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. പരേതനായ കുഞ്ഞിക്കണ്ണന്റെയും പി. ജാനകിയുടെയും മകന്‍ ചീമേനി ചിരിയളത്തെ പി. രാജേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ചിരിയളം ഇറക്കത്തിലാണ് അപകടം. ലോഡുമായി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മണല്‍ തിട്ടയില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു. ലോറിയിലുണ്ടായിരുന്ന പള്ളിപ്പാറ ബാങ്ക് റോഡിലെ രമേശനും പരിക്കുണ്ട്. കമ്പവലി താരമായ രാജേഷ് ചിരിയളം റെഡ് സ്റ്റാര്‍ കമ്പവലി ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നിരവധി ടീമുകള്‍ക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്. സഹോദരന്‍: ദിനേശന്‍.

Related Articles
Next Story
Share it