ഓട്ടോയ്ക്കും കാറിനും മുന്നിലൂടെ പുള്ളിപ്പുലി റോഡിലേക്ക് ചാടിയതായി ഡ്രൈവറും പ്രവാസിയും; നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു
മുള്ളേരിയ: നിരവധി പേര്‍ പുള്ളിപ്പുലിയെ കണ്ടതായി വെളിപ്പെടുത്തിയതോടെ നാട്ടുകാരില്‍ ഭീതി ഇരട്ടിക്കുന്നു. ഏറ്റവുമൊടുവില്‍ പുലിയെ കണ്ടതായി പറയുന്നത് രണ്ട് ഡ്രൈവര്‍മാരാണ്. ബുധനാഴ്ച രാത്രി പാണൂരിന് സമീപം തൈര ഭാഗത്ത് പുള്ളിപ്പുലിയെ കണ്ടതായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പാണൂരിലെ ടി. ജഗേഷും ഇന്നലെ രാത്രി എട്ട് മണിയോടെ ബാവിക്കര എട്ടാം മൈല്‍ നുസ്രത്ത് നഗറില്‍ പുലിയെ കണ്ടതായി പ്രവാസിയും വെളിപ്പെടുത്തി. ഇതോടെ പ്രദേശവാസികളെല്ലാം കടുത്ത ആശങ്കയിലാണ്. ജഗേഷ് ബുധനാഴ്ച രാത്രി പതിവ് ഓട്ടം കഴിഞ്ഞ് ഓട്ടോയുമായി വീട്ടിലേക്ക് പോകുന്നതിനിടെ തൈര […]

മുള്ളേരിയ: നിരവധി പേര്‍ പുള്ളിപ്പുലിയെ കണ്ടതായി വെളിപ്പെടുത്തിയതോടെ നാട്ടുകാരില്‍ ഭീതി ഇരട്ടിക്കുന്നു. ഏറ്റവുമൊടുവില്‍ പുലിയെ കണ്ടതായി പറയുന്നത് രണ്ട് ഡ്രൈവര്‍മാരാണ്. ബുധനാഴ്ച രാത്രി പാണൂരിന് സമീപം തൈര ഭാഗത്ത് പുള്ളിപ്പുലിയെ കണ്ടതായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പാണൂരിലെ ടി. ജഗേഷും ഇന്നലെ രാത്രി എട്ട് മണിയോടെ ബാവിക്കര എട്ടാം മൈല്‍ നുസ്രത്ത് നഗറില്‍ പുലിയെ കണ്ടതായി പ്രവാസിയും വെളിപ്പെടുത്തി. ഇതോടെ പ്രദേശവാസികളെല്ലാം കടുത്ത ആശങ്കയിലാണ്. ജഗേഷ് ബുധനാഴ്ച രാത്രി പതിവ് ഓട്ടം കഴിഞ്ഞ് ഓട്ടോയുമായി വീട്ടിലേക്ക് പോകുന്നതിനിടെ തൈര ഭാഗത്തെത്തിയപ്പോള്‍ മുകള്‍ ഭാഗത്ത് നിന്ന് പുള്ളിപ്പുലി റോഡിലേക്ക് ചാടിയെന്നാണ് പറയുന്നത്. ഓട്ടോയെ നോക്കി മുരണ്ട പുള്ളിപ്പുലി തുടര്‍ന്ന് എതിര്‍വശത്തെ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഭയചകിതനായ ജഗേഷ് അതിവേഗം ഓട്ടോ ഓടിച്ചുപോകുകയായിരുന്നു. ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ പുലിയെ വളരെ വ്യക്തമായി തന്നെ കണ്ടതായി ഡ്രൈവര്‍ പറയുന്നു. പ്രവാസിയായ ആരിഫ് ഇന്നലെ രാത്രി കാറില്‍ സഞ്ചരിക്കുമ്പോള്‍ പുലി റോഡിന് കുറുകെ ചാടിയെന്നാണ് പറയുന്നത്. പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തൈര ഭാഗത്ത് പുലിയെ കണ്ടെന്ന പ്രചാരണമുയര്‍ന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം ഭയാശങ്കയിലാണ്. വിദ്യാര്‍ത്ഥികളടക്കം നിരവധിപേരാണ് വനപാതകളിലൂടെ പകല്‍സമയത്ത് നടന്നുപോകുന്നത്. പുലിയെ പിടികൂടുന്നതിന് വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്ന് ആനക്കാര്യം കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ സുനില്‍ കര്‍മ്മന്തൊടി ആവശ്യപ്പെട്ടു. ഇരിയണ്ണി, കുട്ടിയാനം പ്രദേശങ്ങളിലുള്ളവര്‍ ഇടയ്ക്കിടെ പുള്ളിപ്പുലിയെ നേരില്‍ കാണാറുള്ളതായി വെളിപ്പെടുത്തുന്നുണ്ട്. രണ്ടുമാസത്തോളമായി ഈ പ്രദേശങ്ങളില്‍ സൈ്വരവിഹാരം നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദേലംപാടി, കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി നായ്ക്കള്‍ ഉള്‍പ്പെടെ പതിനഞ്ചോളം വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചുകൊന്നിട്ടുണ്ട്. പുലിയെ കണ്ടെന്ന് പറയുന്നവരുടെ എണ്ണം കൂടിയതോടെ ദേലംപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ക്യാമറകളിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. മുളിയാര്‍ പഞ്ചായത്തിലെ കണ്ണാടിപ്പാറ, മഞ്ചക്കല്‍ ഭാഗങ്ങളില്‍ കൂടി ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിച്ചു. രാത്രി കൃത്യമായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും പുലിയെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.