കളനാട് ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവറും മരിച്ചു; മരണം രണ്ടായി

കാസര്‍കോട്: ബുധനാഴ്ച ഉച്ചയ്ക്ക് കളനാട് വലിയ ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ബേക്കല്‍ മൗവ്വലിലെ ഓട്ടോ ഡ്രൈവര്‍ സിറാജുദ്ദീന്‍ (56) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോ യാത്രക്കാരി മൗവ്വല്‍ റഹ്മത്ത് നഗറിലെ ഷെയ്ഖ് മുനവ്വറിന്റെ ഭാര്യ റുക്‌സാന (53) നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സിറാജുദ്ദീനെയും റുക്‌സാനയുടെ മകന്‍ മുഹമ്മദ് റസൂലി(27)നെയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ […]

കാസര്‍കോട്: ബുധനാഴ്ച ഉച്ചയ്ക്ക് കളനാട് വലിയ ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ബേക്കല്‍ മൗവ്വലിലെ ഓട്ടോ ഡ്രൈവര്‍ സിറാജുദ്ദീന്‍ (56) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോ യാത്രക്കാരി മൗവ്വല്‍ റഹ്മത്ത് നഗറിലെ ഷെയ്ഖ് മുനവ്വറിന്റെ ഭാര്യ റുക്‌സാന (53) നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സിറാജുദ്ദീനെയും റുക്‌സാനയുടെ മകന്‍ മുഹമ്മദ് റസൂലി(27)നെയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെയാണ് സിറാജുദ്ദീന്‍ മരണത്തിന് കീഴടങ്ങിയത്. പരേതരായ യൂസഫിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സമീന. മകള്‍: സഅദിയ. മരുമകന്‍: ജുനൈദ് കോട്ടിക്കുളം. സഹോദരങ്ങള്‍: നിസാമുദ്ദീന്‍, സര്‍ഫുദ്ദീന്‍, നജുമുന്നിസ.

Related Articles
Next Story
Share it