തുരത്തിയോടിച്ച കാട്ടാന വീണ്ടുമെത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
മുള്ളേരിയ: വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തിയോടിച്ച കാട്ടാന വീണ്ടുമെത്തി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ഇരിയണ്ണി, കാനത്തൂര്‍ ഭാഗങ്ങളില്‍ ദിവസങ്ങളായി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കുട്ടിശങ്കരന്‍ എന്ന കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഉറക്കമൊഴിച്ച് ആനയെ കാത്തിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ എരിഞ്ഞിപ്പുഴ ഭാഗത്ത് ആന പ്രത്യക്ഷപ്പെട്ടു. നാട്ടുകാരും വനപാലകരും പടക്കംപൊട്ടിച്ചും ബഹളം വെച്ചും ആനയെ തുരത്താനുള്ള ശ്രമം നടത്തി.ഇതോടെ ആന പാലത്തിലൂടെ എരിഞ്ഞിപ്പുഴ കടന്ന് മറുകരയിലെത്തി. ഇതിന് ശേഷം […]

മുള്ളേരിയ: വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തിയോടിച്ച കാട്ടാന വീണ്ടുമെത്തി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ഇരിയണ്ണി, കാനത്തൂര്‍ ഭാഗങ്ങളില്‍ ദിവസങ്ങളായി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കുട്ടിശങ്കരന്‍ എന്ന കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഉറക്കമൊഴിച്ച് ആനയെ കാത്തിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ എരിഞ്ഞിപ്പുഴ ഭാഗത്ത് ആന പ്രത്യക്ഷപ്പെട്ടു. നാട്ടുകാരും വനപാലകരും പടക്കംപൊട്ടിച്ചും ബഹളം വെച്ചും ആനയെ തുരത്താനുള്ള ശ്രമം നടത്തി.
ഇതോടെ ആന പാലത്തിലൂടെ എരിഞ്ഞിപ്പുഴ കടന്ന് മറുകരയിലെത്തി. ഇതിന് ശേഷം ആന കാട്ടിലേക്ക് മറയുകയും ചെയ്തു. ആന പോയെന്ന ആശ്വാസത്തില്‍ വനപാലകരും നാട്ടുകാരും ആശ്വസിച്ചു. എന്നാല്‍ ഇന്ന് രാവിലെ ആന വീണ്ടും കാടിറങ്ങി എത്തുകയും നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. എരിഞ്ഞിപ്പുഴ കൂട്ടാല പാലത്തിനടുത്ത് ചരടന്‍ നായര്‍, ശശി, ജയരാജന്‍ കോടി എന്നിവരുടെ വാഴകളും മറ്റ് കൃഷികളുമാണ് ആന നശിപ്പിച്ചത്. തുരത്തിയോടിച്ചാലും പിന്നെയും ആന വരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. സോളാര്‍ വേലി സ്ഥാപിച്ചിട്ടും അതൊന്നും വകവെക്കാതെ ആനകള്‍ നാട്ടിലിറങ്ങുന്നത് തുടരുന്നതിനാല്‍ ആനയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വനപാലകര്‍ നിസ്സഹായരാണ്.